ലോസാന്‍: സ്വിറ്റ്സർലാൻഡിലെ ലോസാന്‍ ഡയമണ്ട് ലീഗ് അത്ലറ്റിക്സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം. 89.49 മീറ്റര്‍ എന്ന സീസണിലെ സീസണിലെ മികച്ച ദൂരം കണ്ടെത്തിയാണ് നീരജ് രണ്ടാമതെത്തിയത്. ഗ്രനഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് മീറ്റ് റെക്കോഡോടെ ( 90.61 മീറ്റര്‍) ഒന്നാം സ്ഥാനം നേടി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ജര്‍മനിയുടെ ജൂലിയന്‍ വെബര്‍ (87.08) മൂന്നാം സ്ഥാനവും നേടി. തുടക്കത്തില്‍ പതറിയ നീരജ് ആറാമത്തെ ഏറിലാണ് പാരീസ് ഒളിമ്പിക്‌സില്‍ വെള്ളിനേടിയ ദൂരം (89.45) മെച്ചപ്പെടുത്തി രണ്ടാമതെത്തിയത്. സീസണിലെ മികച്ച ദൂരം കണ്ടെത്തിയെങ്കിലും, 90 മീറ്റർ എന്നത് നീരജിന് ഇപ്പോഴും കയ്യകലെ നിൽക്കുകയാണ്.
ആദ്യ അഞ്ച് ശ്രമങ്ങളില്‍ 82.10, 83.21, 83.13, 82.34, 85.58 എന്നിങ്ങനെയായിരുന്നു നീരജിന്റെ പ്രകടനം. പാരിസ് ഒളിംപിക്സിലെ വെള്ളി മെഡൽനേട്ടത്തിനുശേഷമുള്ള നീരജ് ചോപ്രയുടെ ആദ്യ മത്സരമായിരുന്നു ഇത്. ദോഹ ഡയമണ്ട് ലീഗിലും (88.36) നീരജ് രണ്ടാമതെത്തിയിരുന്നു. പാരീസില്‍ ഒളിമ്പിക് റെക്കാഡോടെ സ്വര്‍ണം നേടിയ പാകിസ്ഥാന്റെ അര്‍ഷദ് നദീം ലോസാനില്‍ മത്സരിച്ചിരുന്നില്ല.
സീസണിലെ ഏറ്റവും മികച്ച പ്രകടനത്തോടെ നീരജ് ചോപ്ര ഫൈനലിന് യോഗ്യത നേടി. സെപ്റ്റംബർ 14ന് ബ്രസൽസിൽ നടക്കുന്ന ഡയമണ്ട് ലീഗ് ഫൈനലിലെ ജേതാവാണ് ഡയമണ്ട് ലീഗ് ചാംപ്യനാകുക. ഡയമണ്ട് ലീഗ് ചാംപ്യനു ലോക അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിലേക്ക് ‘വൈൽഡ് കാർഡ്’ എൻട്രി ലഭിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ