
ന്യൂയോര്‍ക്ക്: ലോകകപ്പ് മാതൃകയിലേക്ക് മാറി അരങ്ങേറാന്‍ ഒരുങ്ങുന്ന ഫിഫ ക്ലബ് ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിന്റെ ഗ്രൂപ്പ് ചിത്രം തെളിഞ്ഞു. വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള 32 ക്ലബുകള്‍ മാറ്റുരയ്ക്കുന്ന തരത്തില്‍ പരിഷ്‌കരിച്ചുള്ള പതിപ്പിന്റെ നടാടെയുള്ള പോരാട്ടമാണ് അരങ്ങേറാന്‍ ഒരുങ്ങുന്നത്. എട്ട് ഗ്രൂപ്പുകളായി തിരിച്ച് ലോകകപ്പ് മാതൃകയില്‍ തന്നെയാണ് പോരാട്ടം.
2025 ജൂണ്‍ 15 മുതല്‍ ജൂലൈ 13 വരെയാണ് പോരാട്ടങ്ങള്‍. അമേരിക്കയാണ് കന്നി പോരാട്ടത്തിനു വേദിയാകുന്നത്.
യൂറോപ്യന്‍ കരുത്തന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി, ബയേണ്‍ മ്യൂണിക്ക്, റയല്‍ മാഡ്രിഡ്, യുവന്റസ്, അത്‌ലറ്റിക്കോ മാഡ്രിഡ്, ചെല്‍സി, ബൊറൂസിയ ഡോര്‍ട്മുണ്ട്, ഇന്റര്‍ മിലാന്‍, പിഎസ്ജി, പോര്‍ട്ടോ അടക്കമുള്ള ടീമുകള്‍ പോരിനെത്തും. ലാറ്റിനമേരിക്കന്‍ ടീമുകളായ റിവര്‍ പ്ലേറ്റ്, ബോട്ടഫോഗോ, പാല്‍മിറസ്, ബൊക്ക ജൂനിയേഴ്‌സ്, ഫ്‌ളെംഗോ ടീമുകളും മാറ്റുരയ്ക്കും. ആതിഥേയ ടീമെന്ന നിലയില്‍ മെസിയുടെ ഇന്റര്‍ മയാമിയും പോരിലുണ്ട് എന്നത് ആരാധകരെ ആവേശത്തിലാക്കും.
ടീമുകള്‍
ഗ്രൂപ്പ് എ- പാല്‍മിറസ്, പോര്‍ട്ടോ, അല്‍ അഹ്‌ലി, ഇന്റര്‍ മയാമി.
ഗ്രൂപ്പ് ബി- പിഎസ്ജി, അത്‌ലറ്റിക്കോ മാഡ്രിഡ്, ബോട്ടഫോഗോ, സീറ്റ്ല്‍ സണ്ടേഴ്‌സ്.
ഗ്രൂപ്പ് സി- ബയേണ്‍ മ്യൂണിക്ക്, ഓക്ക്‌ലന്‍ഡ് സിറ്റി, ബൊക്ക ജൂനിയേഴ്‌സ്, ബെന്‍ഫിക്ക.
ഗ്രൂപ്പ് ഡി- ഫ്‌ളെമംഗോ, എസ്‌പെരന്‍സ്, ചെല്‍സി, ലിയോണ്‍.
ഗ്രൂപ്പ് ഇ- റിവര്‍ പ്ലേറ്റ്, ഉര്‍വ റെഡ് ഡയമണ്ട്‌സ്, മോണ്‍ടെറി, ഇന്റര്‍ മിലാന്‍.
ഗ്രൂപ്പ് എഫ്- ഫ്‌ളുമിനെന്‍സ്, ബൊറൂസിയ ഡോര്‍ട്മുണ്ട്, ഉല്‍സന്‍ എച്ഡി, മമെലോഡി സണ്‍ഡൗണ്‍സ്.
ഗ്രൂപ്പ് ജി- മാഞ്ചസ്റ്റര്‍ സിറ്റി, വ്യദദ് എസി, അല്‍ അയ്ന്‍, യുവന്റസ്.
ഗ്രൂപ്പ് എച്ച്- റയല്‍ മാഡ്രിഡ്, അല്‍ ഹിലാല്‍, പച്ചുക്ക, റെഡ് ബുള്‍ സാല്‍സ്ബര്‍ഗ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക