Bangladesh wins Asia Cup; India all out for 139 runs
ഏഷ്യാ കപ്പ് കിരീടം ബംഗ്ലാദേശിന്എക്‌സ്

അണ്ടര്‍ 19 ഏഷ്യാ കപ്പ് കിരീടം ബംഗ്ലാദേശിന്; ഇന്ത്യ 139 റണ്‍സിന് ഓള്‍ ഔട്ട്

ബംഗ്ലാദേശ് ഉയര്‍ത്തിയ 199 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യ 35.2 ഓവറില്‍ 139 റണ്‍സിന് പുറത്തായി.
Published on

ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയെ തകര്‍ന്ന് ബംഗ്ലാദേശിന് കിരീടം. 59 റണ്‍സിനാണ് ബംഗ്ലാദേശിന്റെ വിജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 199 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യ 35.2 ഓവറില്‍ 139 റണ്‍സിന് പുറത്തായി. 65 പന്തില്‍ 26 റണ്‍സ് നേടിയ നായകന്‍ മുഹമ്മദ് അമാനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ആന്‍ഡ്രെ സിദാര്‍ദ്ധ്(20), കെ പി കാര്‍ത്തികേയ(21),ഹര്‍ദിക് രാജ്(24), ചേതന്‍ ശര്‍മ(10), എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നവര്‍. ബംഗ്ലാദേശിനായി ഹക്കിം തമിം, ഹെസെയ്ന്‍ ഇമൊന്‍, എന്നിവര്‍ മൂന്ന് വിക്കറ്റ് വിഴത്തിയപ്പോള്‍ അന്‍ ഫഹദ് രണ്ടും റിസാന്‍ ഹൊസന്‍, അറൂഫ് മൃദ എന്നിവര്‍ ഒന്നു വീതം വിക്കറ്റുകളും വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ മോശമായിരുന്നു ഇന്ത്യയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ആയുഷ് മാത്രെയുടെ (4) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. പിന്നാലെ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന സഹഓപ്പണര്‍ വൈഭവ് (9) മടങ്ങി. ഇതോടെ രണ്ടിന് 24 എന്ന നിലയിലായി ഇന്ത്യ. പിന്നാലെ ആന്ദ്രേ സിദ്ധാര്‍ത്ഥ് (20) അല്‍പനേരം പിടിച്ചുനിന്നു. എന്നാല്‍ റിസാന്റെ പന്തില്‍ സിദ്ധാര്‍ത്ഥ് ബൗള്‍ഡായി. ഇതോടെ ഇന്ത്യ പ്രതിരോധത്തിലുമായി. കാര്‍ത്തികേയ - അമാന്‍ സഖ്യത്തിലായിരുന്നു പിന്നീട് ഇന്ത്യയുടെ പ്രതീക്ഷ മുഴുവന്‍. എന്നാല്‍ കാര്‍ത്തികേയയെ (21) പുറത്താക്കി ഇമോന്‍ ബംഗ്ലാദേശിന് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നെത്തിയ നിഖില്‍ കുമാര്‍ (0), ഹര്‍വന്‍ഷ് സിംഗ് (6), കിരണ്‍ ചൊര്‍മാലെ (1) എന്നിവര്‍ നിരാശപ്പെടുത്തി. ഇതോടെ ഏഴിന് 92 എന്ന നിലയിലായി ഇന്ത്യ. പിന്നാലെ ക്യാപ്റ്റനും മടങ്ങി. ഹാര്‍ദിക് രാജ് (24), ചേതന്‍ ശര്‍മ (10) എന്നിവരേയും മടക്കിയതോടെ ബംഗ്ലാദേശ് യുവനിര വിജയമുറപ്പിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 49.1 ഓവറില്‍ 198 റണ്‍സിദ് എല്ലാവരും പുറത്തായിരുന്നു. മുഹമ്മദ് റിസാന്‍ ഹൊസ്സന്‍ (47), മുഹമ്മദ് ഷിഹാബ് ജെയിംസ് (40) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com