മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇതിഹാസം; പോര്‍ച്ചുഗലിന്റെ നാനി വിരമിച്ചു

മാഞ്ചസ്റ്റര്‍ ജേഴ്‌സിയില്‍ 41 ഗോളുകള്‍, പോര്‍ച്ചുഗലിനൊപ്പം യൂറോ കപ്പ് നേട്ടം
Nani announces retirement
നാനി എക്സ്
Updated on
1 min read

ലിസ്ബന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇതിഹാസവും പോര്‍ച്ചുഗല്‍ വിങറുമായ നാനി സജീവ ഫുട്‌ബോളില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. 38ാം വയസിലാണ് താരം കളമൊഴിയുന്നത്.

സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് താരം വിരമിക്കുന്നതായി അറിയിച്ചത്. 20 വര്‍ഷത്തിനു മുകളില്‍ നീണ്ട കരിയറില്‍ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായി താരം വ്യക്തമാക്കി. മറക്കാനാകാത്ത നിരവധി ഓര്‍മകള്‍ കരിയറിലുണ്ടായിരുന്നു. പുതിയ ലക്ഷ്യങ്ങളും സ്വപ്‌നങ്ങളുമാണ് ഇപ്പോള്‍ നയിക്കുന്നത്. ഉടനെ തന്നെ കാണാമെന്നും താരം വിരമിക്കല്‍ വിഡിയോയില്‍ പറയുന്നു.

2007 മുതല്‍ 2015 വരെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ജേഴ്‌സിയില്‍ കളിച്ച നാനി ചാംപ്യന്‍സ് ലീഗ്, നാല് പ്രീമിയര്‍ ലീഗ്, രണ്ട് ലീഗ് കപ്പ് കിരീട നേട്ടങ്ങളില്‍ പങ്കാളിയായി. മാഞ്ചസ്റ്ററിനായി 41 ഗോളുകള്‍ നേടി.

പോര്‍ച്ചുഗലിനൊപ്പം 2016ലെ യൂറോ കപ്പ് കിരീട നേട്ടത്തില്‍ പങ്കാളിയായി. രാജ്യത്തിനായി 112 മത്സരങ്ങളും താരം കളിച്ചു. 24 ഗോളുകള്‍ പോര്‍ച്ചുഗല്‍ ജേഴ്‌സിയില്‍ നേടിയിട്ടുണ്ട്.

മാഞ്ചസ്റ്റര്‍ യുനൈറ്റിനു പുറമെ വലന്‍സിയ, ലാസിയോ, ഒര്‍ലാന്‍ഡോ സിറ്റി, വെനെസിയ, മെല്‍ബണ്‍ വിക്ടറി, അഡാന ഡമിര്‍സ്‌പോര്‍ ടീമുകള്‍ക്കായി കളിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com