![ICC Chairman Jay Shah meets](http://media.assettype.com/samakalikamalayalam%2F2024-12-12%2Fvpdrvjr6%2Fjay-shah.jpg?w=480&auto=format%2Ccompress&fit=max)
ബ്രിസ്‌ബെയ്ന്‍: ഐസിസിയുടെ തലവനായി സമീപ കാലത്ത് സ്ഥാനമേറ്റ മുന്‍ ബിസിസിഐ സെക്രട്ടറിയുമായ ജയ് ഷാ ഒളിംപിക്‌സ് സംഘാടക സമിതി തലവന്‍മാരുമായി കൂടിക്കാഴ്ച നടത്തി. 2032ലെ ബ്രിസ്‌ബെയ്ന്‍ ഒളിംപിക് കമ്മിറ്റി ഭാരവാഹികളുമായാണ് ചര്‍ച്ച.
2032ലെ ഒളിംപിക്‌സില്‍ ക്രിക്കറ്റ് മത്സരം ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച. 2028ല്‍ ലോസ് ആഞ്ജലസില്‍ നടക്കുന്ന ഒളിംപിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. 128 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ക്രിക്കറ്റ് ഒളിംപിക്‌സിലേക്ക് തിരിച്ചെത്തുന്നത്. 1900ത്തില്‍ പാരിസില്‍ നടന്ന ഒളിംപിക്‌സിലാണ് അവസാനമായി ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിരുന്നത്.
യശസ്വി ജയ്സ്വാൾ ടീം ബസിൽ കയറിയില്ല; യാത്ര കാറിൽ, രോഹിത് ശർമ കലിപ്പിൽ
ക്രിക്കറ്റിന് ആഗോള തലത്തില്‍ വലിയ സാധ്യതകളുണ്ട്. ഇത് പ്രയോജനപ്പെടുത്തുകയാണ് ഐസിസിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച എന്നാണ് ഭാരവാഹികളുമായുള്ള ചര്‍ച്ച സംബന്ധിച്ച് ജയ് ഷാ വ്യക്തമാക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക