രണ്ടാം പോരിലും സ്മൃതിയുടെ മികവ്; അര്‍ധ സെഞ്ച്വറി, വിന്‍ഡീസിനു മുന്നില്‍ 160 റണ്‍സ് ലക്ഷ്യം
മുംബൈ: വെസ്റ്റ് ഇന്‍ഡീസ് വനിതാ ടീമിനെതിരായ രണ്ടാം ടി20 പോരാട്ടത്തില്‍ 160 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു.
തുടരെ രണ്ടാം മത്സരത്തിലും അര്‍ധ സെഞ്ച്വറിയടിച്ച് സ്മൃതി മന്ധാന തിളങ്ങി. താരം 41 പന്തുകള്‍ നേരിട്ട് 62 റണ്‍സ് അടിച്ചെടുത്തു. താരം 9 ഫോറുകളും 1 സിക്‌സും സഹിതമാണ് മികച്ച ബാറ്റിങ് തുടരെ പുറത്തെടുത്തത്.
മധ്യനിരയില്‍ 17 പന്തില്‍ 6 ഫോറുകള്‍ സഹിതം 32 റണ്‍സെടുത്ത റിച്ച ഘോഷാണ് ആക്രമിച്ചു കളിച്ച മറ്റൊരു താരം. ദീപ്തി ശര്‍മ (17), ജെമിമ റോഡ്രിഗസ് (13) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഇന്ത്യക്കായി രാഘവി ബിഷ്ട് ടി20യില്‍ അരങ്ങേറി.
വിന്‍ഡീസിനായി ചിന്നല്‍ ഹെന്റി, ദിയേന്ദ്ര ഡോട്ടിന്‍, ഹെയ്‌ലി മാത്യൂസ്, അഫി ഫ്‌ളെച്ചര്‍ എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക