ആ തന്ത്രം വേണ്ടെന്ന് രോഹിത്, വേണമെന്ന് കോഹ്‌ലി! ഹെഡിനെ വീഴ്ത്തി സിറാജ് (വിഡിയോ)

ഹെഡിനെ പുറത്താക്കാന്‍ തന്ത്രം മെനഞ്ഞത് കോഹ്‌ലി
Plan To Dismiss Travis Head
വിഡിയോ സ്ക്രീൻ ഷോട്ട്
Updated on
1 min read

ബ്രിസ്‌ബെയ്ന്‍: ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് തലവേദന സൃഷ്ടിക്കുന്ന ഓസീസ് താരം ആരാണെന്ന ചോദ്യത്തിന്റെ ഉത്തരം ട്രാവിസ് ഹെഡ് എന്നാണ്. താരം രണ്ട് സെഞ്ച്വറിയടക്കം മിന്നും ഫോമില്‍ നില്‍ക്കുന്നതാണ് ഇന്ത്യക്ക് 'ഹെഡ് പെയ്‌നാ'കുന്നത്.

മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ പക്ഷേ ഹെഡിനെ ക്ഷണം മടക്കാന്‍ ഇന്ത്യക്കു സാധിച്ചു. പുറത്താക്കാന്‍ തന്ത്രം മെനഞ്ഞതാകട്ടെ വിരാട് കോഹ്‌ലിയും. ഇതിന്റെ വീഡിയോ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്.

മുഹമ്മദ് സിറാജിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ക്യാച്ചെടുത്താണ് ഹെഡിനെ പുറത്താക്കിയത്. ഹെഡിനെതിരെ ഓവര്‍ ദി വിക്കറ്റ് എറിയാമെന്നു സിറാജ് പറയുമ്പോള്‍ അതു വേണ്ടെന്നു പറഞ്ഞ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇടപെടുന്നു. അങ്ങനെ പന്തെറിഞ്ഞാല്‍ ഹെഡിനു ഷോട്ട് അനായാസം കളിക്കാന്‍ അവസരം നല്‍കുമെന്നായിരുന്നു രോഹിതിന്റെ കണക്കു കൂട്ടല്‍.

അതിനിടെ കോഹ്‌ലി രോഹിതിനും സിറാജിനും അരികിലേക്ക് ഓടിയെത്തി രോഹിതിനെ തിരുത്തുന്നു. സിറാജ് ഓവര്‍ ദി വിക്കറ്റ് തന്നെ എറിയട്ടെ എന്നു കോഹ്‌ലി പറയുന്നു. അങ്ങനെ പന്തെറിയുമ്പോള്‍ കൂടുതല്‍ പുറത്താകാനുള്ള സാധ്യത നിലനില്‍ക്കുന്നു എന്നതായിരുന്നു കോഹ്‌ലി സമര്‍ഥിക്കാന്‍ ശ്രമിച്ചത്.

സിറാജിനോടു ഓവര്‍ ദി വിക്കറ്റായി മിഡില്‍ സ്റ്റംപിനു നേരെ ഇന്‍സ്വിങര്‍ എറിയാന്‍ കോഹ്‌ലി പറയുന്നു. ഒപ്പം ഡീപ് സ്‌ക്വയര്‍ ലെഗില്‍ ഫീല്‍ഡറെ നിര്‍ത്താന്‍ രോഹിതിനോടും കോഹ്‌ലി പറയുന്നു.

പറഞ്ഞതു പോലെ സിറാജ് പന്തെറിഞ്ഞപ്പോള്‍ വലിച്ചടിക്കാനുള്ള ഹെഡിന്റെ ശ്രമം പാളി. പന്ത് ബാറ്റിന്റെ എഡ്ജില്‍ തട്ട് പന്ത് നേരെ മുകളിലേക്കാണ് പോയത്. ആദ്യം കോഹ്‌ലി ക്യാച്ചെടുക്കാന്‍ നോക്കുന്നുണ്ടെങ്കിലും കോഹ്‌ലിയെ കടന്ന് ഓടിയെത്തി പന്ത് ഹെഡിനെ കൈയില്‍ ഒതുക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com