അശ്വിന്റെ പകരക്കാരന്‍; സ്പിന്‍ ഓള്‍ റൗണ്ടര്‍ തനുഷ് കൊടിയാന്‍ ഇന്ത്യന്‍ ടീമില്‍

ബോക്‌സിങ് ഡേ ടെസ്റ്റിനു മുന്നോടിയായി ടീമിനൊപ്പം ചേരും
 Tanush Kotian to join India squad
തനുഷ് കൊടിയാന്‍ എക്സ്
Updated on

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി ഇന്ത്യന്‍ ടീമില്‍ അഴിച്ചു പണി. മുംബൈ സ്പിന്‍ ഓള്‍ റൗണ്ടര്‍ തനുഷ് കൊടിയാനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. അപ്രതീക്ഷിതമായി വിരമിച്ച ഇതിഹാസ സ്പിന്നര്‍ ആര്‍ അശ്വിന്റെ പകരക്കാരനായാണ് താരം എത്തുന്നത്. മെല്‍ബണില്‍ ടീം ക്യാമ്പില്‍ തനുഷ് ചേരും.

ആഭ്യന്തര ക്രിക്കറ്റില്‍ സമീപ കാലത്ത് മികച്ച പ്രകടനമാണ് തനുഷ് പുറത്തെടുത്തത്. ഓഫ് സ്പിന്നറായ താരം വലം കൈയന്‍ ബാറ്ററുമാണ്. സമീപ കാലത്ത് ഓസ്‌ട്രേലിയയില്‍ കളിച്ച ഇന്ത്യ എ ടീമിലും താരം അംഗമായിരുന്നു.

33 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നു 1525 റണ്‍സും 101 വിക്കറ്റുകളം താരം നേടിയിട്ടുണ്ട്. 2023-24 വര്‍ഷം മുംബൈ രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കിയപ്പോള്‍ നിര്‍ണായക ഫോമില്‍ കളിച്ചത് തനുഷായിരുന്നു. 502 റണ്‍സും 29 വിക്കറ്റുകളും വീഴ്ത്തിയ തനുഷ് ടൂര്‍ണമെന്റിലെ താരവുമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com