മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടേയും ടെന്നീസ് താരം സാനിയ മിർസയുടേയും എന്ന പേരിൽ പ്രചരിക്കുന്ന ചിത്രങ്ങൾ വ്യാജം. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങൾ നിർമിത ബുദ്ധി (എഐ സാങ്കേതിക വിദ്യ)യുടെ സഹായത്തിൽ നിർമിച്ച ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഷമിയും സാനിയയും ദുബായിൽ അവധിക്കാലം ആഘോഷിക്കുകയാണ് എന്ന തരത്തിലാണ് ചിത്രങ്ങൾ വൈറലായത്.
മകനൊപ്പം ദുബായിൽ സ്ഥിര താരമാണ് സാനിയ. താരം സ്വകാര്യ പരിപാടിക്കു വേണ്ടി ഇന്ത്യയിലെത്തിയതിനു പിന്നാലെയാണ് ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചത്.
അബുദാബിയിൽ വേൾഡ് ടെന്നീസ് ലീഗിന്റെ ബ്രോഡ്കാസ്റ്റിങ് തിരക്കുകളിലാണ് സാനിയ. ഷമി ലോകകപ്പിനു ശേഷം ദീർഘ നാളായി ഇന്ത്യൻ ടീമിനു പുറത്താണ്. താരം ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനു വേണ്ടി കളിക്കുന്നു. ഷമിയും സാനിയയും വിവാഹിതരാകുമെന്നു നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
ഇതിനെതിരെ ഷമി തന്നെ രംഗത്തെത്തിയിരുന്നു. ഇതൊരു തമാശ എന്ന നിലയിൽ രസകരമായിരിക്കും എന്നാൽ മറ്റുള്ളവരുടെ ജീവിതത്തെ അതു കാര്യമായി ബാധിക്കുമെന്നു എന്നു മനസിലാക്കണമെന്നായിരുന്നു താരത്തിന്റെ പ്രതികരണം. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും താരം അഭ്യർഥിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക