ജംഷഡ്പൂര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി. ഹൈദരാബാദിലെ ജെആര്‍ഡി ടാറ്റാ സ്പോര്‍ട്സ് കോംപ്ലക്സില്‍ നടന്ന മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സി ബ്ലാസ്റ്റേഴ്‌സിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. ആദ്യ പകുതി ഗോള്‍രഹിതമായിരുന്നുവെങ്കിലും രണ്ടാം പകുതിയില്‍ കളി മാറി. 61-ാം മിനിറ്റില്‍ ജംഷേദ്പുര്‍ മുന്നിലെത്തി. പാട്രിക് ചൗധരിയാണ് ജംഷഡ്പൂരിന്റെ വിജയഗോള്‍ നേടിയത്.
പരിശീലകസ്ഥാനത്തുനിന്ന് മിക്കേല്‍ സ്റ്റാറെയെ പുറത്താക്കിയതിനുശേഷം കളിച്ച ആദ്യ മത്സരത്തില്‍ മുഹമ്മദന്‍സിനെ കീഴടക്കി ബ്ലാസ്റ്റേഴ്‌സ് വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ എവേ മത്സരത്തില്‍ വിജയം തുടരാന്‍ ടീമിനായില്ല.
14 മത്സരങ്ങളില്‍ നിന്ന് ബ്ലാസ്റ്റേഴ്സിന്റെ എട്ടാം തോല്‍വിയാണിത്. ബ്ലാസ്റ്റേഴ്സ് ഇപ്പോള്‍ ലീഗില്‍ പത്താം സ്ഥാനത്താണ്. വിജയത്തോടെ 21 പോയിന്റുമായി ജംഷഡ്പുര്‍ നാലാം സ്ഥാനത്തെത്തി. സ്ട്രൈക്കര്‍ ജീസസ് ജിമിനസ് ഇല്ലാതെ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് താളം കണ്ടെത്താന്‍ പ്രയാസപ്പെടുന്നതാണ് കണ്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക