ഷാജി പ്രഭാകരൻ 'ഔദ്യോഗിക'മായി പുറത്ത്; ചൗബേ രാജി വയ്ക്കണമെന്നു ബൂട്ടിയ; ഇന്ത്യൻ ഫുട്ബോളിൽ വിവാദം

ഷാജി പ്രഭാകരനെ ബലിയാക്കുന്നതിനെതിരെ ബൂട്ടിയ യോഗത്തിൽ വിമർശനമുന്നയിച്ചു
ഷാജി പ്രഭാകരന്‍
ഷാജി പ്രഭാകരന്‍ട്വിറ്റര്‍

ന്യൂഡൽഹി: അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) സെക്രട്ടറി ജനറൽ സ്ഥാനത്തു നിന്നു മലയാളിയായ ഷാജി പ്രഭാകരനെ പുറത്താക്കിയ നടപടി ഔദ്യോഗികമായി അംഗീകരിച്ചു. രണ്ട് മാസം മുൻപാണ് ഷാജി പ്രഭാകരനെ നീക്കിയത്. എക്സിക്യൂട്ടീവ് യോഗം ചേർന്നാണ് തീരുമാനത്തിനു ഔദ്യോഗിക അംഗീകാരം നൽകിയത്.

വിശ്വാസ വഞ്ചന ആരോപിച്ച് നവംബർ ഏഴിനു രാത്രിയാണ് ഷാജി പ്രഭാകരനെ പുറത്താക്കാൻ കല്യാൺ ചൗബെ തീരുമാനിച്ചത്. എട്ടാം തീയതി ഷാജി നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി തീരുമാനം സ്റ്റേ ചെയ്തു. എക്സിക്യൂട്ടീവ് കമ്മിറ്റിക്കു മാത്രമേ തീരുമാനം എടുക്കാൻ സാധിക്കു എന്നു ഇക്കഴിഞ്ഞ 19നു കോടതി വീണ്ടും വ്യക്തമാക്കി. പിന്നാലെയാണ് കമ്മിറ്റി ചേർന്നു തീരുമാനം നടപ്പാക്കിയത്.

ഷാജി പ്രഭാകരന്‍
'കോഹ്‌ലി ക്യാപ്റ്റനായിരുന്നെങ്കില്‍ ഇന്ത്യ തോല്‍ക്കില്ലായിരുന്നു'- രോഹിതിനെ 'കൊട്ടി' മൈക്കല്‍ വോണ്‍

ഫെഡറേഷനിൽ സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച് ഗോവ ഫുട്ബോൾ അസോസിയേഷൻ രംഗത്തെത്തി. ഇതോടെ ഭരണ സമിതിയിൽ പ്രതിസന്ധി രൂക്ഷമായി. പ്രസിഡൻറ് കല്യാൺ ചൗബേ രാജി വയ്ക്കണമെന്നു മുൻ ഇന്ത്യൻ ക്യാപ്റ്റനും ഇതിഹാസവുമായ ബൗച്ചുങ് ബൂട്ടിയ ആവശ്യപ്പെട്ടു.

അതിനിടെ അക്സിക്യൂട്ടീവ് യോഗത്തിലേക്ക് ബൂട്ടിയയെ ക്ഷണിച്ചിരുന്നില്ല. അദ്ദേഹം പിന്നീട് ഓൺലൈൻ വഴിയാണ് പങ്കെടുത്തത്. ഷാജി പ്രഭാകരനെ മാത്രം ബലിയാക്കുന്നതിനെതിരെ ബൂട്ടിയ യോഗത്തിൽ വിമർശനമുന്നയിച്ചിരുന്നു. കല്യാൺ ചൗബേയും ട്രഷറർ കിപ അജയും രാജി വയ്ക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com