Jaiswal and Gill romp Zimbabwe
യശസ്വി ജയ്സ്വാളിന്‍റെ ബാറ്റിങ്എക്സ്

അനായാസം, ഗംഭീരം യുവത! പത്ത് വിക്കറ്റ് ജയം, ടി20 പരമ്പര ഇന്ത്യക്ക്

സിംബാബ്‌വെക്കെതിരായ ടി20 പരമ്പര 3-1നു ഉറപ്പിച്ച് ഇന്ത്യ
Published on

ഹരാരെ: സിംബാബ്‌വെക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-1നു സ്വന്തമാക്കി. നാലാം ടി20യില്‍ പത്ത് വിക്കറ്റിന്റെ ആധികാരിക വിജയമാണ് ടീം ഇന്ത്യന്‍ യുവത്വം പിടിച്ചെടുത്തത്. 153 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ വെറും 15.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 156 റണ്‍സെടുത്തു മറികടന്നു. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തു.

ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാള്‍, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറിയുമായി കളം വാണു. യശസ്വി 53 പന്തില്‍ 93 റണ്‍സെടുത്തു. രണ്ട് സിക്‌സും 13 ഫോറുകളുമായിരുന്നു ഇന്നിങ്‌സില്‍. ഗില്‍ 39 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 58 റണ്‍സ് കണ്ടെത്തി.

ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമാണ് സിംബാബ്‌വെയ്ക്ക് ലഭിച്ചത്. ഓപ്പണര്‍മാരായ വെസ്ലി മധേവര (25), തദിവന്‍ഷെ മരുമാനി (32) എന്നിവര്‍ പിടിച്ചു നിന്നു. പിന്നീടെത്തിയവരില്‍ ക്യാപ്റ്റന്‍ സികന്ദര്‍ റാസ മാത്രമാണ് തിളങ്ങിയത്. താരമാണ് ടോപ് സ്‌കോറര്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ ബൗളിങിനെ റാസ കടന്നാക്രമിച്ചു. താരം 28 പന്തില്‍ മൂന്ന് സിക്സും രണ്ട് ഫോറും സഹിതം 46 റണ്‍സെടുത്തു.

ഇന്ത്യക്കായി ഖലീല്‍ അഹമദ് രണ്ട് വിക്കറ്റെടുത്തു. ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ തുഷാര്‍ ദേശ്പാണ്ഡെ ഒരു വിക്കറ്റെടുത്തു. പക്ഷേ താരം ധാരാളിയായി. മൂന്നോവറില്‍ 30 റണ്‍സാണ് തുഷാര്‍ വഴങ്ങിയത്. വാഷിങ്ടന്‍ സുന്ദര്‍, അഭിഷേക് ശര്‍മ, ശിവം ദുബെ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Jaiswal and Gill romp Zimbabwe
ഇതിഹാസങ്ങള്‍ വീണ്ടും! ലെജന്‍ഡ്‌സ് ക്രിക്കറ്റില്‍ ഇന്ത്യ- പാക് 'ബ്ലോക്ക് ബസ്റ്റര്‍' ഫൈനല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com