കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

ഐഎസ്എല്‍ ഫൈനല്‍ ഇന്ന് വൈകീട്ട് 7.30 മുതല്‍ കൊല്‍ക്കത്ത സാള്‍ട്ട് ലെയ്ക് സ്റ്റേഡിയത്തില്‍
ഐഎസ്എല്‍ ട്രോഫി
ഐഎസ്എല്‍ ട്രോഫിട്വിറ്റര്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനല്‍ പോരാട്ടം ഇന്ന്. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലെയ്ക് സ്‌റ്റേഡിയത്തിലാണ് ഗ്രാന്‍ഡ് ഫിനാലെ. നിലവിലെ ചാമ്പ്യന്‍മാരായ (കഴിഞ്ഞ സീസണില്‍ എടികെ മോഹന്‍ ബഗാനായിരുന്നു. ഇത്തവണയാണ് ടീം മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് എന്നു പേരു മാറ്റിയത്) മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌- മുംബൈ സിറ്റി എഫ്‌സിയുമായി ഏറ്റുമുട്ടും. വൈകീട്ട് 7.30 മുതലാണ് കലാശപ്പോര്.

ലീഗ് റൗണ്ടില്‍ ഇരു ടീമുകളും അവസാനം ഏറ്റുമുട്ടിയപ്പോള്‍ ജയം മോഹന്‍ ബഗാനൊപ്പമായിരുന്നു. 2-1നു ജയിച്ച് അവര്‍ ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് സ്വന്തമാക്കിയിരുന്നു. അതിന്റെ മുന്‍തൂക്കം ടീമിനുണ്ട്. ഒപ്പം സ്വന്തം മണ്ണില്‍ കളിക്കുന്നതിന്റെ ആനുകൂല്യവും. കഴിഞ്ഞ സീസണില്‍ ബംഗളൂരു എഫ്‌സിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് മോഹന്‍ ബഗാന്‍ കിരീടം നേടിയത്.

സെമിയില്‍ ആദ്യ പാദത്തില്‍ ഒഡിഷ എഫ്‌സിയോടു 1-2നു തോറ്റ മോഹന്‍ ബഗാന്‍ രണ്ടാം പാദത്തില്‍ 2-0ത്തിനു ജയിച്ച് 3-2ന്റെ അഗ്രഗേറ്റില്‍ മത്സരം പിടിച്ചാണ് മോഹന്‍ ബഗാന്‍ ഫൈനലിലേക്ക് മുന്നേറിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുംബൈ സിറ്റി എഫ്‌സി സെമിയില്‍ എഫ്‌സിയെ ഗോവയെ വീഴ്ത്തിയാണ് ഫൈനലുറപ്പിച്ചത്. ആദ്യ പാദത്തില്‍ 3-2നും രണ്ടാം പാദത്തില്‍ 2-0ത്തിനും ജയിച്ച് 5-2 എന്ന അഗ്രഗേറ്റില്‍ സുരക്ഷിതമായാണ് അവര്‍ കലാശപ്പോരിലേക്ക് കടന്നത്.

ഒരു തവണയാണ് മുംബൈ സിറ്റി ഐഎസ്എല്‍ കിരീടം നേടിയത്. 2020-21 സീസണില്‍. അന്നും മോഹന്‍ ബഗാന്‍ തന്നെയായിരുന്നു എതിരാളികള്‍. അന്ന് കൊല്‍ക്കത്ത ടീം എടികെ മോഹന്‍ ബഗാനായിരുന്നു. ഇത്തവണ പേര് മാറിയതു മാത്രമാണ് വ്യത്യാസം. 2020- 21ലെ ഫൈനലിന്റെ ആവര്‍ത്തനം തന്നെ.

ഐഎസ്എല്‍ ട്രോഫി
നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com