അവസാന ഓവറില്‍ ജയിക്കാന്‍ 32 റണ്‍സ്, 30 റണ്‍സും അടിച്ചെടുത്തിട്ടും തോറ്റു, യുഎഇക്ക് മുന്നില്‍ വീണ് ഇന്ത്യ

തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ വഴങ്ങിയാണ് ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്.
India suffered twin defeats, to UAE and England
സ്റ്റുവര്‍ട്ട് ബിന്നി
Published on
Updated on

മോങ്‌കോക്: ഹോങ്‌കോങ് ഇന്റര്‍നാഷണല്‍ സിക്സില്‍ യുഎഇയോടും ഇംഗ്ലണ്ടിനോടും തോല്‍വി വഴങ്ങി ഇന്ത്യ. യുഎഇയോട് ഒരു റണ്‍സിനും ഇംഗ്ലണ്ടിനോട് 15 റണ്‍സിനുമാണ് ഇന്ത്യ തോറ്റത്. കഴിഞ്ഞ ദിവസം പാകിസ്ഥാനോട് തോറ്റ ഇന്ത്യയ്ക്ക് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കാന്‍ യുഎഇയ്ക്കെതിരെ ജയം അനിവാര്യമയിരുന്നു. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ വഴങ്ങിയാണ് ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യുഎഇ നിശ്ചിത ആറ് ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാനാണ് സാധിച്ചത്. സ്റ്റുവര്‍ട്ട് ബിന്നി (11 പന്തില്‍ 44) മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ച് പ്രതീക്ഷ നല്‍കിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. അവസാന ഓവറില്‍ 32 റണ്‍സ് ആയിരുന്നു ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത്.

ആദ്യ പന്തില്‍ ബിന്നി ബൗണ്ടറി നേടി, രണ്ടാമത്തെ പന്ത് വൈഡായിരുന്നു, പിന്നീട് നാല് സിക്‌സ് നേടി. എന്നാല്‍ അവസാന പന്ത് അതിര്‍ത്തി കടത്താന്‍ സാധിച്ചില്ല. രണ്ടാം റണ്‍ ഓടിയെടുക്കാനുള്ള ശ്രമത്തില്‍ പുറത്താവുകയും ചെയ്തു. ഇന്ത്യക്കായി റോബിന്‍ ഉത്തപ്പ 10 പന്തില്‍ 43 റണ്‍സെടുത്തിരുന്നു.

ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പ (43) മികച്ച പ്രകടനം പുറത്തെടുത്തു. ഭരത് ചിപ്ലി (20), മനോജ് തിവാരി (10) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. കേദാര്‍ ജാദവ് (9) പുറത്താവാതെ നിന്നു. നേരത്തെ ഖാലിദ് ഷായുടെ (42) ഇന്നിങ്സാണ് യുഎഇയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സഹൂര്‍ ഖാന്‍ (37) പുറത്താവാതെ നിന്നു. ബിന്നി ഇന്ത്യക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഗ്രൂപ്പില്‍ രണ്ട് മത്സരവും തോറ്റതോടെ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. പാകിസ്ഥാനും യുഎഇയും ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി.

പിന്നീട് ഇംഗ്ലണ്ടിനെതിരെ 15 റണ്‍സിനും ഇന്ത്യ പരാജയപ്പെട്ടു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ ഇംഗ്ലണ്ട് 121 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. രവി ബൊപാര (53), സമിത് പട്ടേല്‍ (51) എന്നിവരാണ് തിളങ്ങിയത്. ഉത്തപ്പ ഓരോവറില്‍ 37 റണ്‍സ് വഴങ്ങി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെടുക്കാനാണ് സാധിച്ചത്. 15 റണ്‍സിനായിരുന്നു തോല്‍വി. 48 റണ്‍സെടുത്ത കേദാറാണ് ടോപ് സ്‌കോറര്‍. ശ്രീവത്സവ് ഗോസ്വാമി 27 റണ്‍സെടുത്തു. ഭരത് ചിപ്ലിക്ക് 21 റണ്‍സുണ്ട്. ഇനി ന്യൂസിലന്‍ഡിനെതിരായ ഒരു മത്സരം കൂടി ഇന്ത്യക്കുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com