ഐഎസ്എല്ലില്‍ പെനാല്‍റ്റി വിവാദം; ബ്ലാസ്‌റ്റേഴ്‌സ് ഹൈദരാബാദ് എഫ്‌സിയോട് തോറ്റു

കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ആദ്യ പുകതിയില്‍ മികച്ച പ്രകടനമാണ് ബ്ലാസ്‌റ്റേഴസ് കാഴ്ചവെച്ചത്
Penalty controversy in ISL; Blasters lost to Hyderabad FC
ഹൈദരാബാദ് എഫ്‌സിഫെയ്‌സ്ബുക്ക്
Published on
Updated on

കൊച്ചി: ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്‌സിക്കെതിഴെരയും തോല്‍വി ആരാധകരെ നിരാശരാക്കി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. 2-1നാണ് ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി. ഹൈദരാബാദ് എഫ്‌സിക്കായി ബ്രസീലിയന്‍ താരം ആന്ദ്രെ ആല്‍ബ ഇരട്ടഗോള്‍ നേടിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സിനായി ഹെസൂസ് ഹിമെനെയുമാണ് ഗോള്‍ നേടിയത്.

കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ആദ്യ പുകതിയില്‍ മികച്ച പ്രകടനമാണ് ബ്ലാസ്‌റ്റേഴസ് കാഴ്ചവെച്ചത്. മത്സരത്തിന്റെ 13 ആം മിനിറ്റില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് വല കുലുക്കി. ഹെസൂസ് ഹിമെനെയിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ലീഡ് നേടിയത്.

രണ്ടാം പകുതിയുടെ 43 ആം മിനിറ്റില്‍ ആല്‍ഡ്രി ആല്‍ബെയിലൂടെയാണ് ഹൈദരാബാദ് സമനില ഗോള്‍ നേടിയത്. തിരിച്ചടിക്കാന്‍ ബ്ലാസ്‌റ്റേഴസ് ശ്രമിച്ചെങ്കിലും ഗോള്‍ വീണില്ല. പിന്നീട് 70 ആം മിനിറ്റില്‍ ഹൈദരാബാദ് രണ്ടാമത്തെ ഗോളും നേടി ആധിപത്യം ഉറപ്പിച്ചു.

വിവാദത്തോടെ ആയിരുന്നു ആ ഗോള്‍. ഹൈദരാബാദ് താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് ബോക്‌സിലേക്കു നടത്തിയ മുന്നേറ്റത്തില്‍ എഡ്മില്‍സന്റെ ഗോള്‍ശ്രമം തടയാന്‍ ബോക്‌സില്‍ വീണുകിടന്ന ഹോര്‍മിപാമിനെതിരെ റഫറി ഹാന്‍ഡ്‌ബോള്‍ വിളിച്ചു. ഹോര്‍മിപാമിന് മഞ്ഞക്കാര്‍ഡും ഹൈദരാബാദിന് അനുകൂലമായി പെനല്‍റ്റിയും. പെനല്‍റ്റിക്കെതിരെ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. ഹൈദരാബാദിനായി കിക്കെടുത്ത ആന്ദ്രെ ആല്‍ബ അനായാസം ലക്ഷ്യം കണ്ടു.

വിജയത്തോടെ ഏഴു കളികളില്‍നിന്ന് രണ്ടു ജയവും ഒരു സമനിലയും സഹിതം 7 പോയിന്റുമായി ഹൈദരാബാദ് എഫ്‌സി 11ാം സ്ഥാനത്തുതന്നെ തുടരുന്നു. എട്ടു മത്സരങ്ങളില്‍നിന്ന് സീസണിലെ നാലാം തോല്‍വി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് എട്ടു പോയിന്റുമായി 10ാം സ്ഥാനത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com