കോഴിക്കോട്: പ്രഥമ മഹീന്ദ്ര സൂപ്പര്‍ ലീഗ് കേരളയുടെ ഫൈനലില്‍ ഫോഴ്‌സ കൊച്ചി എഫ് സി, കാലിക്കറ്റ് എഫ്‌സിയെ നേരിടും. രണ്ടാം സെമിയില്‍ കണ്ണൂര്‍ വാരിയേഴ്‌സിനെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കൊച്ചി എഫ്‌സി ഫൈനലില്‍ കടന്നത്.
ബ്രസീലിയന്‍ താരം ഡോറിയല്‍ട്ടണ്‍ ഗോമസാണ് കൊച്ചിയുടെ രണ്ടു ഗോളുകളും നേടിയത്. മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. തുടര്‍ന്ന് രണ്ടാം പകുതിയിലാണ് കൊച്ചിയുടെ വിജയം ഉറപ്പിച്ച രണ്ടു ഗോളുകളും പറന്നത്. ലീഗില്‍ 7 ഗോളുകളുമായി ടോപ് സ്‌കോററാണ് ബ്രസീലിയന്‍ താരം ഡോറിയല്‍ട്ടണ്‍.
ഞായറാഴ്ചയാണ് കലാശ പോരാട്ടം നടക്കുന്നത്. കോഴിക്കോട് കോര്‍പ്പറേഷന്‍ ഇഎംഎസ് സ്റ്റേഡിയമാണ് കലാശപ്പോരാട്ടത്തിന് വേദിയാകുന്നത്. ആദ്യ സെമിയില്‍ തിരുവനന്തപുരം കൊമ്പന്‍സിനെ വീഴ്ത്തിയാണ് കാലിക്കറ്റ് എഫ്‌സി ഫൈനലില്‍ കടന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക