ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ തുടക്കത്തില്‍ തന്നെ അടിപതറി ഇന്ത്യ. 9 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.
ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയ സഞ്ജു സാംസണ്‍ റണ്‍ ഒന്നുമെടുക്കാതെ പുറത്തായി. മൂന്ന് പന്തുകള്‍ നേരിട്ട സഞ്ജുവിനെ പുറത്താക്കി മാര്‍ക്കോ ജെന്‍സണാണ് ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ അഭിഷേക് ശര്‍മ്മയും മടങ്ങി. അഞ്ച് പന്തില്‍ നാല് റണ്‍സ് എടുത്ത അഭിഷേകിനെ കൊറ്റ്‌സി ജെന്‍സണിന്റെ കൈകളിലെത്തിച്ചു. പിന്നാലെ എത്തിയ സൂര്യകുമാര്‍ യാദവും കാര്യമായ സംഭാവന നല്‍കാതെ മടങ്ങി. ഒന്‍പത് പന്തില്‍ നാല് റണ്‍സായിരുന്നു സൂര്യയുടെ സംഭാവന. പിന്നാലെ തിലക് വര്‍മയും കൂടാരം കയറി.
നേരത്തെ തുടര്‍ച്ചായ രണ്ടാം ട്വന്റി20 മത്സരത്തിലും ടോസ് ഭാഗ്യം കടാക്ഷിച്ച ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രം ഇത്തവണയും ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ കളിച്ച ടീമിനെ നിലനിര്‍ത്തിയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഒരു മാറ്റമുണ്ട്. പീറ്റര്‍ ഗ്രൂഗറിനു പകരം റീസ ഹെന്‍ഡ്രിക്‌സ് ടീമിലെത്തി. ആദ്യ മത്സരം ജയിച്ച ഇന്ത്യ നാലു മത്സരങ്ങളുടെ പരമ്പരയില്‍ 10ന് മുന്നിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക