ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ രോഹിത് ശര്‍മയുടെ അഭാവത്തെ കുറിച്ച് പ്രതികരിച്ച് പരിശീലകന്‍ ഗൗതം ഗംഭീര്‍. പരമ്പരയിലെ ആദ്യ മത്സരത്തില്‍ രോഹിത് കളിക്കില്ലെങ്കില്‍ പകരം ഓപ്പണര്‍ ആയി കെ എല്‍ രാഹുലിനെ ഇറക്കുമെന്ന് ഗൗതം ഗംഭീര്‍ പറഞ്ഞു.
രോഹിത് ഇല്ലെങ്കില്‍ പകരം രാഹുല്‍ ഉണ്ടല്ലോയെന്നാണ് ഗംഭീറിന്റെ പ്രതികരണം. കെ എല്‍ രാഹുലിന്റെ പരിചയ സമ്പന്നതയിലും ബാറ്റിങ് മികവിലും ഗംഭീര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. 'പരിചയസമ്പന്നരായ കളിക്കാര്‍ക്കൊപ്പം പോകുന്ന സമയങ്ങളുണ്ട്. താരത്തിന് ടോപ് ഓര്‍ഡിറലും മധ്യനിരയിലും ബാറ്റ് ചെയ്യാന്‍ കഴിയും. വിക്കറ്റ് കീപ്പുചെയ്യാനാകും. ആദ്യ ടെസ്റ്റില്‍ രോഹിത് ഇല്ലെങ്കില്‍ കെ എല്‍ രാഹുലിന് ആ ജോലി ചെയ്യാന്‍ കഴിയും' ഗംഭീര്‍ പറഞ്ഞു.
ബോര്‍ഡര്‍ ഗാവസ്‌കര്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ, രവിചന്ദ്രന്‍ അശ്വിന്‍, മുഹമ്മദ് ഷമി, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, രവീന്ദ്ര ജഡേജ, യശസ്വി ജയ്‌സ്വാള്‍, ധ്രുവ് ജുറെല്‍ , സര്‍ഫറാസ് ഖാന്‍, വിരാട് പ്രസിദ് കൃഷ്ണ, ഋഷഭ് പന്ത്, കെഎല്‍ രാഹുല്‍, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍.
ആദ്യ ടെസ്റ്റിനുള്ള ഓസ്‌ട്രേലിയന്‍ ടീം: പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്‌കോട്ട് ബോളണ്ട്, അലക്‌സ് കാരി, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, മര്‍നസ് ലംബുഷൈന്‍, നഥാന്‍ ലിയോണ്‍, മിച്ച് മാര്‍ഷ്, നഥാന്‍ മക്‌സ്വീനി, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക