ജൊഹന്നസ്ബര്‍ഗ്: : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. നിശ്ചിത ഓവറില്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ283 റണ്‍സ് നേടി. തിലക് വര്‍മയുടെ സഞ്ജുവിന്റെയും തകര്‍പ്പനടിയാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും മത്സരത്തില്‍ സെഞ്ച്വറി നേടി.
ടി20യില്‍ ഇന്ത്യയുടെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറാണിത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരയുള്ള ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ജോഹന്നാസ് ബര്‍ഗില്‍ കുറിച്ചത്. പരമ്പരയില്‍ സഞ്ജു സാംസണും തിലക് വര്‍മയും രണ്ട് സെഞ്ച്വറികള്‍ വീതം നേടി. ആദ്യമായാണ് ഒരുടി20പരമ്പരയില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ രണ്ട് വീതം സെഞ്ച്വറികള്‍ നേടുന്നത്.
തുടക്കത്തില്‍ തകര്‍പ്പന്‍ അടി അടിച്ച അഭിഷേക് ശര്‍മ 36 റണ്‍സ് എടുത്ത് പുറത്തായി. പിന്നാലെയെത്തിയ തിലക് വര്‍മ രൗദ്രഭാവത്തോടെ നിറഞ്ഞാടി. 42 പന്തുകളില്‍ നിന്ന് സെഞ്ച്വറി നേടി. ദക്ഷിണാഫ്രിക്കക്കെതിരെ ഒരു ഇന്ത്യന്‍ താരം തേടുന്ന അതിവേഗ സെഞ്ച്വറിയാണിത്. സഞ്ജു സാംസണ്‍ പുറത്താകാതെ 109 റണ്‍സും തിലക് വര്‍മ (120) റണ്‍സും നേടി
തിലക് വര്‍മ 01 സിക്‌സും 7 ബൗണ്ടറിയും കടത്തി. സഞ്ജു സാംസണ്‍ 50 പന്തില്‍ നിന്ന് സെഞ്ച്വറി നേടി. 9 സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. ദക്ഷിണാഫ്രിക്കയ്ക്കായി പന്തെറിഞ്ഞ എല്ലാവര്‍ക്കും ഇന്ത്യന്‍ താരങ്ങളില്‍ നിന്ന് കണക്കിന് കിട്ടി. രണ്ടാം വിക്കറ്റില്‍ ഇരുവരും റെക്കോര്‍ഡ് കൂട്ടുകെട്ടും പടുത്തുയര്‍ത്തി. അതിനിടെ ഇരുവരെയും പുറത്താക്കാനുള്ള അവസരം ലഭിച്ചെങ്കിലും ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ കൈവിട്ടു.
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ജൊഹാന്നസ്ബര്‍ഗിലെ വാന്‍ഡറേഴ്‌സ് സ്റ്റേഡിയത്തിലാണ് മത്സരം.മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 2-1ന് മുന്നിലാണ് ഇന്ത്യ. ഇന്ന് വിജയിച്ചാല്‍ പരമ്പര ഉറപ്പിക്കാം.അതേസമയം പരമ്പരയില്‍ ഒപ്പമെത്താനാണ് ദക്ഷിണാഫ്രിക്ക ശ്രമിക്കുക. സഞ്ജു സാംസണ്‍ സെഞ്ചുറി കുറിച്ച ആദ്യമത്സരത്തില്‍ 61 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. എന്നാല്‍ രണ്ടാം മത്സരത്തില്‍ മൂന്ന് വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. മൂന്നാം മത്സരത്തില്‍ സന്ദര്‍ശകര്‍ 11 റണ്‍സിന്റെ ജയം നേടി തിരിച്ചുവരവ് നടത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക