അഡ്‌ലെയ്ഡ്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഫില്‍ ഹ്യൂസിനോടുള്ള ആദരമായി അരങ്ങേറും. ആഭ്യന്തര ക്രിക്കറ്റ് പോരാട്ടത്തിനിടെ തലയില്‍ ബൗണ്‍സര്‍ കൊണ്ടാണ് ഫില്‍ ഹ്യൂസ് അകാലത്തില്‍ മരിച്ചത്. താരത്തിന്റെ പത്താം ചരമ വാര്‍ഷികത്തിലാണ് ആദരം.
ഡിസംബര്‍ ആറ് മുതല്‍ അഡ്‌ലെയ്ഡില്‍ അരങ്ങേറുന്ന രണ്ടാം പോരാണ് താരത്തിനുള്ള ആദരമായി സമര്‍പ്പിക്കുന്നത്. മത്സരത്തിനു മുന്‍പ് ഹ്യൂസിനെ കുറിച്ചുള്ള ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിക്കും. താരത്തിന്റെ ഹോം അസോസിയേഷനും കുടുംബവും ചേര്‍ന്നാണ് ഡോക്യുമെന്ററി നിര്‍മിച്ചത്.
ഓസ്‌ട്രേലിയയുടെ ഭാവി താരമെന്നു അറിയപ്പെട്ട ഹ്യൂസ് 26ാം വയസിലാണ് ലോകത്തോടു വിട പറഞ്ഞത്. ഓസീസിനായി 26 ടെസ്റ്റുകള്‍ താരം കളിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക