ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരില്‍ ജയം പിടിച്ച് ചെല്‍സി. എവേ പോരാട്ടത്തില്‍ അവര്‍ ലെയ്‌സ്റ്റര്‍ സിറ്റിയെ 1-2നു വീഴ്ത്തി.
ജയത്തോടെ ചെല്‍സി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. നിക്കോളാസ് ജാക്‌സന്‍, എന്‍സോ ഫെര്‍ണാണ്ടസ് എന്നിവരാണ് ചെല്‍സിക്കായി ഗോളുകള്‍ നേടിയത്. ലെയസ്റ്റര്‍ ആശ്വാസ ഗോള്‍ ഇഞ്ച്വറി സമയത്തെ പെനാല്‍റ്റിയില്‍ നിന്നാണ്.
കളി തുടങ്ങി 15ാം മിനിറ്റില്‍ നിക്കോളാസ് ജാക്‌സന്‍ ചെല്‍സിക്ക് ലീഡൊരുക്കി. രണ്ടാം ഗോളിനായി 75ാം മിനിറ്റ് വരെ കാക്കേണ്ടി വന്നു. എന്‍സോ ഫെര്‍ണാണ്ടസ് വിജയമുറപ്പിച്ച് പന്ത് വലയിലാക്കി.
ഇഞ്ച്വറി സമയത്ത് ലഭിച്ച പെനാല്‍റ്റിയാണ് ലെയ്സ്റ്ററിനു ആശ്വാസമായത്. ജോര്‍ദാന്‍ അയേവാണ് ഗോള്‍ നേടിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക