ഹൈദരാബാദ്: ടി20 ക്രിക്കറ്റില്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത് ഹൈദരാബാദ് നായകന്‍ തിലക് വര്‍മ. സയ്യിദ് മുഷ്താഖ് അലി ട്രോഫി പോരാട്ടത്തില്‍ മേഘാലയക്കെതിരായ പോരാട്ടത്തില്‍ സെഞ്ച്വറി നേടിയാണ് തിലക് ചരിത്രമെഴുതിയത്.
10 സിക്‌സും 14 ഫോറും സഹിതം തിലക് 67 പന്തില്‍ 151 റണ്‍സെടുത്തു. ഇതോടെ തുടരെ മൂന്ന് ടി20 സെഞ്ച്വറികള്‍ നേടുന്ന ആദ്യ താരമായി തിലക് മാറി. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ തുടരെ രണ്ട് സെഞ്ച്വറികള്‍ നേടിയാണ് തിലക് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിക്കാനിറങ്ങിയത്. പിന്നാലെയാണ് ഹാട്രിക്ക് ശതകം.
ടി20യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും ഇനി തിലകിന്റെ പേരിലായി. ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ടി20യില്‍ 150നു മുകളില്‍ സ്‌കോര്‍ നേടുന്നത്.
സയ്യിദ് മുഷ്താഖ് അലി ടി20യിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ ഉടമയും ഇനി തിലക് തന്നെ. 147 റണ്‍സെടുത്ത ശ്രേയസ് അയ്യരുടെ റെക്കോര്‍ഡാണ് തിലക് പഴങ്കഥയാക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക