പെര്‍ത്ത്: പെര്‍ത്തില്‍ ജയ പ്രതീക്ഷയുമായി നില്‍ക്കുന്ന ഇന്ത്യക്ക് മുന്‍ നായകനും സൂപ്പര്‍ താരവുമായ വിരാട് കോഹ്‌ലിയുടെ ഫോമിലേക്കുള്ള തിരിച്ചു വരവ് ഇരട്ടി മധുരമായി. കോഹ്‌ലി സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു. കോഹ്‌ലി സെഞ്ച്വറി അടിച്ചതിനു പിന്നാലെ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.
ക്യാപ്റ്റന്‍ ബുംറയടക്കമുള്ള സഹ താരങ്ങള്‍ കോഹ്‌ലിയുടെ സെഞ്ച്വറി ആഘോഷിച്ചു. സഹ താരങ്ങളും സ്റ്റാഫുകളും കോഹ്‌ലിയെ പവലിയനിലേക്ക് കയറി പോകുമ്പോള്‍ അഭിനന്ദിച്ചു.
ഡ്രസിങ് റൂമിലേക്ക് കടക്കും മുന്‍പ് പരിശീലകന്‍ ഗൗതം ഗംഭീര്‍ കോഹ്‌ലിയെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചതും ശ്രദ്ധേയമായി. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് കോഹ്‌ലിയുടെ ടെസ്റ്റ് ശതകം.
100 റണ്‍സുമായി കോഹ്‌ലി പുറത്താകാതെ നിന്നു. ടെസ്റ്റിലെ 30ാം സെഞ്ച്വറിയാണ് മുന്‍ നായകന്‍ പെര്‍ത്തില്‍ കുറിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക