വെങ്കടേഷ് അയ്യര്‍ 23.75 കോടിയ്ക്ക് കൊല്‍ക്കത്തയില്‍ തിരിച്ചെത്തി, ആര്‍ അശ്വിന്‍ വീണ്ടും ചെന്നൈ സൂപ്പര്‍ കിങ്‌സില്‍

ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്‌റ്റോയിനിസ് പഞ്ചാബ് കിങ്‌സില്‍
Venkatesh Iyer returns to KKR
വെങ്കടേഷ് അയ്യര്‍എക്സ്
Published on
Updated on

ജിദ്ദ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കൈവിട്ട ശ്രേയസ് അയ്യരെ അവര്‍ തിരികെ ലേലത്തില്‍ പിടിച്ചെടുത്തു. 23.75 കോടിയ്ക്കാണ് വെങ്കടേഷ് അയ്യരെ കൊല്‍ക്കത്ത വീണ്ടും ടീമിലെത്തിച്ചത്. രണ്ട് കോടി രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും താരത്തിനായി കൊണ്ടു പിടിച്ചെങ്കിലും കൊല്‍ക്കത്ത വിട്ടുകൊടുക്കാതെ നിന്നു.

ആര്‍ അശ്വിന്‍

രാജസ്ഥാന്‍ റോയല്‍സില്‍ നിന്നു ആര്‍ അശ്വിന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ തിരിച്ചെത്തി. 9.75 കോടിയ്ക്കാണ് അശ്വിന്‍ പഴയ തട്ടകത്തില്‍ മടങ്ങിയെത്തിയത്.

കോണ്‍വെയും രചിനും

ഡെവോണ്‍ കോണ്‍വെ, രചിന്‍ രവീന്ദ്ര എന്നിവരും സിഎസ്‌കെ സ്‌ക്വാഡിലേക്ക് തിരിച്ചെത്തി. കോണ്‍വെയെ 6.25 കോടിയ്ക്കും രചിന്‍ രവീന്ദ്രയെ 4 കോടി രൂപയ്ക്കുമാണ് ചെന്നൈ സ്വന്തമാക്കിയത്.

രാഹുല്‍ ത്രിപാഠി

ചെന്നൈ സ്വന്തമാക്കിയ മറ്റൊരു താരം രാഹുല്‍ ത്രിപാഠിയാണ്. താരത്തെ 75 ലക്ഷത്തിനാണ് ചെന്നൈ സ്വന്തമാക്കിയത്.

ഹര്‍ഷല്‍ പട്ടേല്‍

ഇന്ത്യന്‍ പേസര്‍ ഹര്‍ഷല്‍ പട്ടേലിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി. 6.75 കോടിയ്ക്കാണ് താരത്തിന്റെ വരവ്.

മാക്‌സ്‌വെല്ലും സ്‌റ്റോയിനിസും

ഗ്ലെന്‍ മാക്‌സ്‌വെല്ലിനേയും മാര്‍ക്കസ് സ്‌റ്റോയിനിസിനേയും ടീമിലെത്തിച്ച് പഞ്ചാബ് കിങ്‌സ്. മാക്‌സ്‌വെല്ലിനെ 4.20 കോടിയ്ക്ക് അവര്‍ ടീമിലെത്തിച്ചു. സ്‌റ്റോയിനിസിനെ 11 കോടിയ്ക്കും ടീം സ്വന്തമാക്കി.

മിച്ചല്‍ മാര്‍ഷ്

ഓസീസ് പരിമിത ഓവര്‍ നായകന്‍ മിച്ചല്‍ മാര്‍ഷിനെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിലെത്തിച്ചു. 3.4 കോടി രൂപയ്ക്കാണ് മാര്‍ഷിന്റെ വരവ്.

ഡി കോക്ക് കൊല്‍ക്കത്തയില്‍

ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്റന്‍ ഡി കോക്കിനെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിലെത്തിച്ചു. താരത്തെ 3.6 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com