ന്യൂഡല്‍ഹി: ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റനും നിര്‍ണായക താരവുമായ ഋഷഭ് പന്തിനെ നിലനിര്‍ത്താതെ റിലീസ് ചെയ്തത് ഐപിഎല്‍ ലേലത്തിനു മുന്‍പ് ശ്രദ്ധേയമായിരുന്നു. ലേലത്തില്‍ താരത്തെ തിരിച്ചു പിടിക്കാമെന്ന ശ്രമം പക്ഷേ പാളി. സര്‍വകാല ഐപിഎല്‍ റെക്കോര്‍ഡുമായി ഏറ്റവും വില പിടിച്ച താരമെന്ന റെക്കോര്‍ഡ് നേട്ടത്തോടെ പന്തിനെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പാളയത്തിലെത്തിച്ചു. 27 കോടിയ്ക്കാണ് പന്ത് കളം മാറിയത്.
പന്തിനെ നഷ്ടപ്പെട്ടതില്‍ അങ്ങേയറ്റത്തെ നിരാശയുണ്ടെന്നു പറയുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് സഹ ഉടമ പാര്‍ഥ് ജിന്‍ഡാല്‍. ഭാവിയില്‍ വീണ്ടും ഡല്‍ഹി ടീമില്‍ ഒരുമിക്കാമെന്ന പ്രതീക്ഷയും പാര്‍ഥ് പങ്കിട്ടു. പാര്‍ഥിന്റെ നല്ല വാക്കുകള്‍ക്ക് നന്ദി പറഞ്ഞ് പന്തും എക്‌സില്‍ മറുപടി നല്‍കി.
അന്ന് എതിരാളി, ഇനി കോച്ച്! ആന്‍ഡി മറെ ജോക്കോവിചിന്റെ പരിശീലകന്‍
'എനിക്ക് നിങ്ങളെ ഇഷ്ടമാണ്. എന്റെ ഇളയ സഹോദരനോടെന്നപോലെ സ്‌നേഹം ഹൃദയത്തിന്റെ അടിത്തട്ടില്‍ ദൃഢമായി നില്‍ക്കുന്നു. എല്ലായ്‌പ്പോഴും എന്റെ സ്വന്തം കുടുംബാഗമെന്ന നിലയിലാണ് നിങ്ങളോടു പെരുമാറിയിട്ടുള്ളത്. നിങ്ങള്‍ പോകുന്നതില്‍ വലിയ സങ്കടമുണ്ട്. ഞാന്‍ വളരെയധികം വികാരാധീനനായി. എല്ലായ്‌പ്പോള്‍ നിങ്ങള്‍ ഡിസി താരം തന്നെയാണ്. നമുക്ക് ഭാവിയില്‍ വീണ്ടും ഒന്നിക്കാം. എല്ലാത്തിനും നന്ദി ഋഷഭ്. എല്ലായ്‌പ്പോഴും താങ്കള്‍ ഞങ്ങളുടെ പ്രിയപ്പെട്ടവനാണ്. മികച്ച പ്രകടനം നടത്താന്‍ നിങ്ങള്‍ സാധിക്കട്ടെ. ലോകം കീഴടക്കാനും സാധിക്കട്ടെ. നിങ്ങളുടെ ഉയര്‍ച്ചയില്‍ ഞങ്ങള്‍ എല്ലായ്‌പ്പോഴും സന്തോഷിക്കും. എല്ലാവിധ ആശംസകളും'- ജിന്‍ഡാല്‍ എക്‌സില്‍ കുറിച്ചു.
'സമാന വികാരമാണ് സഹോദര എനിക്കുമുള്ളത്'- എന്നായിരുന്നു പന്തിന്റെ മറുപടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക