വെറും 42 റണ്‍സില്‍ ഓള്‍ ഔട്ട്, 5 ബാറ്റര്‍മാര്‍ പൂജ്യത്തിന് പുറത്ത്; ദക്ഷിണാഫ്രിക്കയുടെ ലങ്കാ ദഹനം!

ടെസ്റ്റില്‍ ശ്രീലങ്കയുടെ ഏറ്റവും ചെറിയ ടോട്ടലെന്ന നാണക്കേട്, 7 വിക്കറ്റുകള്‍ പിഴുത് മാര്‍ക്കോ യാന്‍സന്‍
South Africa bowls out
മാര്‍ക്കോ യാന്‍സന്‍റെ ബൗളിങ്എക്സ്
Published on
Updated on

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് നാണക്കേടിന്റെ ദിനം. ഒന്നാം ഇന്നിങ്‌സില്‍ പ്രോട്ടീസിനെ 191 റണ്‍സിനു പുറത്താക്കിയ ലങ്കയുടെ ഒന്നാം ഇന്നിങ്‌സ് പോരാട്ടം വെറും 42 റണ്‍സില്‍ അവസാനിച്ചു! ടെസ്റ്റില്‍ ലങ്കയുടെ ഏറ്റവും ചെറിയ ടോട്ടലെന്ന നാണക്കേടിന്റെ റെക്കോര്‍ഡും ഇതു തന്നെ.

ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയ മാര്‍ക്കോ യാന്‍സന്റെ തീ പാറും ബൗളിങാണ് ലങ്കാ ദഹനത്തിനു കാരണമായത്. അവരുടെ 5 ബാറ്റര്‍മാര്‍ പൂജ്യത്തിനു പുറത്തായി. രണ്ട് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. കാമിന്ദു മെന്‍ഡിസ് 13 റണ്‍സെടുത്ത് ടോപ് സ്‌കോററായി. 10 റണ്‍സുമായി പുറത്താകാതെ നിന്ന ലഹിരു കുമാരയാണ് രണ്ടക്കം കടന്ന മറ്റൊരാള്‍.

യാന്‍സന്‍ 6.5 ഓവറില്‍ വെറും 13 റണ്‍സ് മാത്രം വഴങ്ങിയാണ് യാന്‍സന്‍ 7 വിക്കറ്റുകള്‍ പിഴുതത്. ജെറാള്‍ഡ് കോറ്റ്‌സി 2 വിക്കറ്റും കഗിസോ റബാഡ ഒരു വിക്കറ്റും സ്വന്തമാക്കി.

ടോസ് നേടി ശ്രീലങ്ക ദക്ഷിണാഫ്രിക്കയെ ബാറ്റിങിനു അയക്കുകയായിരുന്നു. ഒന്നാം ദിനത്തില്‍ വെളിച്ചക്കുറവിനെ തുടര്‍ന്നു പോരാട്ടം നേരത്തെ അവസാനിപ്പിച്ചിരുന്നു.

രണ്ടാം ദിനം തുടങ്ങിയ പ്രോട്ടീസ് ഒരു ഘട്ടത്തില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സെന്ന നിലയിലായിരുന്നു. ഒരറ്റത്ത് ക്യാപ്റ്റന്‍ ടെംബ ബവുമ നിന്നു പൊരുതിയതാണ് കൂട്ടത്തകര്‍ച്ചയില്‍ നിന്നു അവരെ കരകയറ്റിയത്. താരം 70 റണ്‍സുമായി പൊരുതി. മറ്റൊരാളും പിന്തുണയ്ക്കാനുണ്ടായിരുന്നില്ല.

ശ്രീലങ്കക്കായി ലഹിരു കുമാര, അസിത ഫെര്‍ണാണ്ടോ എന്നിവര്‍ 3 വിക്കറ്റുകള്‍ വീഴ്ത്തി. വിശ്വ ഫെര്‍ണാണ്ടോ, പ്രബാത് ജയസൂര്യ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com