ഡര്‍ബന്‍: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകര്‍ച്ച. അവരുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ 191 റണ്‍സില്‍ അവസാനിച്ചു.
ടോസ് നേടി ശ്രീലങ്ക ദക്ഷിണാഫ്രിക്കയെ ബാറ്റിങിനു അയക്കുകയായിരുന്നു. ഒന്നാം ദിനത്തില്‍ വെളിച്ചക്കുറവിനെ തുടര്‍ന്നു പോരാട്ടം നേരത്തെ അവസാനിപ്പിച്ചിരുന്നു.
രണ്ടാം ദിനം തുടങ്ങിയ പ്രോട്ടീസ് ഒരു ഘട്ടത്തില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സെന്ന നിലയിലായിരുന്നു. ഒരറ്റത്ത് ക്യാപ്റ്റന്‍ ടെംബ ബവുമ നിന്നു പൊരുതിയതാണ് കൂട്ടത്തകര്‍ച്ചയില്‍ നിന്നു അവരെ കരകയറ്റിയത്. താരം 70 റണ്‍സുമായി പൊരുതി. മറ്റൊരാളും പിന്തുണയ്ക്കാനുണ്ടായിരുന്നില്ല.
വാലറ്റത്ത് 24 റണ്‍സെടുത്ത കേശവ് മഹാരാജാണ് പിടിച്ചു നിന്ന മറ്റൊരാള്‍. കഗിസോ റബാഡ 15 റണ്‍സെടുത്തു.
ശ്രീലങ്കക്കായി ലഹിരു കുമാര, അസിത ഫെര്‍ണാണ്ടോ എന്നിവര്‍ 3 വിക്കറ്റുകള്‍ വീഴ്ത്തി. വിശ്വ ഫെര്‍ണാണ്ടോ, പ്രബാത് ജയസൂര്യ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക