ഗുവാഹത്തി: നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡ് പ്രതിരോധ താരം അഷീര്‍ അക്തറിനു റഫറി ചുവപ്പ് കാര്‍ഡ് നല്‍കിയത് റദ്ദാക്കി എഐഎഫ്എഫ് അച്ചടക്ക സമിതി. കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ ഐഎസ്എല്‍ പോരാട്ടത്തിനിടെയാണ് താരത്തിനു ചുവപ്പ് കാര്‍ഡ് കിട്ടിയത്. ഇതിനെതിരെ ടീം അപ്പീല്‍ നല്‍കിയിരുന്നു. ഇതിലാണ് ചുവപ്പ് കാര്‍ഡ് കാണിച്ച തീരുമാനം റദ്ദാക്കിയത്. ചുവപ്പ് കാര്‍ഡ് മഞ്ഞ കാര്‍ഡായി സമിതി തീര്‍പ്പാക്കി.
താരം സമര്‍പ്പിച്ച രേഖകള്‍ അവലോകനം ചെയ്തതിന് ശേഷം ചീഫ് റഫറിയിങ് ഓഫീസര്‍ (ട്രെവര്‍ കെറ്റില്‍) നല്‍കിയ സാങ്കേതിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം റദ്ദാക്കുന്നത്. റിവ്യു പാനലിനും തെറ്റ് സംഭവിച്ചിട്ടുണ്ട്. താരത്തിനായി ക്ലബ് സമര്‍പ്പിച്ച അപ്പീല്‍ അതു ശരിവയ്ക്കുന്നുണ്ട്. താരത്തെ തെറ്റായി പുറത്താക്കുകയാണുണ്ടായത്. അച്ചടക്ക സമിതി വ്യക്തമാക്കി.
പോരാട്ടം 1-1നു സമനിലയില്‍ അവസാനിച്ചിരുന്നു. മത്സരത്തില്‍ നോര്‍ത്ത്ഈസ്റ്റാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ നോഹ സദോയിയിലൂടെ ബ്ലാസ്‌റ്റേഴ്‌സ് സമനില പിടിക്കുകയായിരുന്നു. മത്സരം അവസാന ഘട്ടത്തിലേക്ക് നീങ്ങിയപ്പോഴാണ് അഷീര്‍ ചുവപ്പ് കാര്‍ഡ് കണ്ടത്. 82ാം മിനിറ്റിലാണ് താരം പുറത്തായത്. പിന്നീട് ടീം 10 പേരുമായാണ് കളി പൂര്‍ത്തിയാക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക