പാരിസ്: യുവേഫ നേഷന്‍സ് ലീഗിനുള്ള ഫ്രാന്‍സ് ടീമില്‍ നിന്നു ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെ പുറത്ത്. താരത്തെ പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് പരിഗണിച്ചില്ല.
താരത്തെ പരിക്ക് അലട്ടുന്നുണ്ട്. കഴിഞ്ഞ ദിവസം ലില്ലിനോടു 1-0 ത്തിനു റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗില്‍ അപ്രതീക്ഷിത തോല്‍വി നേരിട്ടിരുന്നു. മത്സരത്തില്‍ എംബാപ്പെ പകരക്കാരനായാണ് ഇറങ്ങിയത്.
പരിക്കിന്റെ പ്രശ്‌നങ്ങളും ഒപ്പം വിശ്രമം ആവശ്യമാണെന്ന നിര്‍ദ്ദേശവുമാണ് എംബാപ്പെയെ ഒഴിവാക്കാന്‍ കാരണം. ഇസ്രയേല്‍, ബെല്‍ജിയം ടീമുകള്‍ക്കെതിരെയാണ് ഫ്രാന്‍സിന്റെ മത്സരങ്ങള്‍.
ബയേണ്‍ മ്യൂണിക്കിനായി മിന്നും ഫോമില്‍ കളിക്കുന്ന മൈക്കല്‍ ഒലിസെ ടീമിലെ സ്ഥാനം നിലനിര്‍ത്തി. ചെല്‍സിയുടെ ക്രിസ്റ്റഫര്‍ എന്‍കുന്‍കു ടീമില്‍ തിരിച്ചെത്തി. മധ്യനിര താരം എന്‍ഗോളോ കാന്‍ഡെയും ഇത്തവണ ടീമില്‍ ഇല്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക