ഗയാനയെ വീഴ്ത്തി; കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കന്നി കിരീടം സ്വന്തമാക്കി സെന്റ് ലൂഷ

ഫൈനലില്‍ 6 വിക്കറ്റ് ജയം
St Lucia Kings  CPL title
സെന്‍റ് ലൂഷ കിങ്സ് ടീം സിപിഎല്‍ കിരീടവുമായിഎക്സ്
Updated on: 
1 min read

പ്രൊവിഡന്‍സ്: കരീബിയന്‍ പ്രീമിയര്‍ ലീഗ് ടി20 കിരീടം സെന്റ് ലൂഷ കിങ്‌സിന്. ഫൈനലില്‍ ഗയാന ആമസോണ്‍ വാരിയേഴ്‌സിനെ വീഴ്ത്തിയാണ് സെന്റ് ലൂഷ ചാംപ്യന്‍മാരായത്. അവരുടെ ആദ്യ സിപിഎല്‍ കിരീടമാണിത്.

ഫൈനലില്‍ 6 വിക്കറ്റ് വിജയമാണ് അവര്‍ ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഗയാന നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തു. മറുപടിക്ക് ഇറങ്ങിയ സെന്റ് ലൂഷ 18.1 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് കണ്ടത്തിയാണ് ജയവും കിരീടവും ഉറപ്പിച്ചത്.

51 റണ്‍സിനിടെ 4 വിക്കറ്റ് നഷ്ടമായ സെന്റ് ലൂഷയെ അഞ്ചാം വിക്കറ്റില്‍ അപരാജിതരായി നിലകൊണ്ടു പൊരുതിയ റോസ്റ്റന്‍ ചെയ്‌സ്, ആരോണ്‍ ജോണ്‍സ് സഖ്യമാണ് സുരക്ഷിത തീരത്തെത്തിച്ചത്. ചെയ്‌സ് 22 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും സഹിതം 39 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ആരോണ്‍ ജോണ്‍സ് 31 പന്തില്‍ 2 ഫോറും 4 സിക്‌സും സഹിതം 48 റണ്‍സുമായും പുറത്താകാതെ നിന്നു.

ക്യാപ്റ്റനും ഓപ്പണറുമായ ഫാഫ് ഡുപ്ലെസിയും തിളങ്ങി. താരം 2 ഫോറും 1 സിക്‌സും സഹിതം 21 റണ്‍സെടുത്തു.

നേരത്തെ 4 ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തിയ നൂര്‍ മുഹമ്മദിന്റെ ബൗളിങാണ് ഗയാനയെ കുഴയ്ക്കിയത്.

12 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും സഹിതം 25 റണ്‍സെടുത്ത ഡ്വെയ്ന്‍ പ്രിട്ടോറിയസിന്റെ ബാറ്റിങാണ് അവര്‍ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ഷായ് ഹോപ് 22 റണ്‍സും കണ്ടെത്തി. 9 പന്തില്‍ 2 ഫോറും 1 സിക്‌സും സഹിതം 19 റണ്‍സടിച്ച് റൊമാരിയോ ഷെഫേര്‍ഡും പുറത്താകാതെ നിന്നു ടീമിനായി പൊരുതി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER