Cricketer Mohammed Siraj
ഡിഎസ്പിയായി സിറാജ് ചുമതലയേറ്റപ്പോള്‍എക്സ്

മുഹമ്മദ് സിറാജ് പൊലീസിൽ; ഡിഎസ്പിയായി ചുമതലയേറ്റു

ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം തെലങ്കാന ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്
Published on

ഹൈദരാബാദ്: ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് ഇനി തെലങ്കാന പൊലീസിൽ ഡിഎസ്പി (ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്). കഴിഞ്ഞ ദിവസം താരം ഡിഎസ്പിയായി ചുമതലയേറ്റു. ഡിജിപി ജിതേന്ദറും ഉന്നത് റാങ്കിലുള്ള ഉദ്യോ​ഗസ്ഥരും ഇന്ത്യൻ ക്രിക്കറ്റ് താരത്തെ സ്വീകരിച്ചു.

ആവശ്യമായ വിദ്യാഭ്യാസ യോ​ഗ്യത സിറാജിനില്ല. താരം പ്ലസ് ടു വരെയാണ് പഠിച്ചത്. ​ഗ്രൂപ്പ് 1 ജോലിയ്ക്ക് ആവശ്യമായ കുറഞ്ഞ യോ​ഗ്യത ബിരുദമാണ്. എന്നാൽ കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായി തെലങ്കാന സർക്കാർ ഇളവു നൽകുകയായിരുന്നു.

ബം​ഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് താരം അവസാനം കളിച്ചത്. 2017ൽ ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലാണ് ഇന്ത്യയ്ക്കായി താരം അരങ്ങേറിയത്. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബം​ഗ​ളൂരു ടീമിന്റെ താരമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com