ജര്‍മനി 1-2നു ബോസ്‌നിയ ഹെര്‍സഗോവിനയെ വീഴ്ത്തി. നെതര്‍ലന്‍ഡ്‌സ് ഹംഗറിയോടാണ് സമനില പിടിച്ച് രക്ഷപ്പെട്ടത്. 1-1നാണ് ഓറഞ്ച് പട പരാജയം ഒഴിവാക്കിയത്.
ഇരട്ട ഗോളുകളുമായി ഡെനിസ് ഉണ്ടാവ് കളം വാണ പോരിലാണ് ജര്‍മന്‍ ജയം. ബോസ്‌നിയയുടെ ആശ്വാസ ഗോള്‍ നായകന്‍ എഡിന്‍ ജെക്കോ വലയിലിട്ടു. കളിയുടെ 30, 36 മിനിറ്റുകളിലാണ് ജര്‍മനി ഗോളുകള്‍ നേടിയത്. ജര്‍മനി നേടിയ 3 ഗോളുകള്‍ ഓഫ് സൈഡ് കെണിയില്‍ പെട്ടു. 70ാം മിനിറ്റിലാണ് ബോസ്‌നിയയുടെ ആശ്വാസ ഗോള്‍ വന്നത്. കോര്‍ണറില്‍ നിന്നുള്ള പന്തിനെ ജെക്കോ സമര്‍ഥമായി ഹെഡ് ചെയ്ത് വലയിലാക്കി.
നെതര്‍ലന്‍ഡ്‌സിനെ ഡെന്‍സെല്‍ ഡുംഫ്രിസ് രക്ഷപ്പെടുത്തിയെടുത്തു. ഹംഗറിക്കെതിരെ നെതര്‍ലന്‍ഡ്‌സ് 1-1നു രക്ഷപ്പെട്ടു. 32ാം മിനിറ്റില്‍ ഓറഞ്ച് പടയെ ഞെട്ടിച്ച് ഹംഗറി ലീഡെടുത്തു. 79ാം മിനിറ്റില്‍ നെതര്‍ലന്‍ഡ്‌സിനു നായകന്‍ വിര്‍ജില്‍ വാന്‍ ഡെയ്ക്കിനെ നഷ്ടമാകുകയും ചെയ്തപ്പോള്‍ അവര്‍ പരാജയം ഭയന്നു. താരത്തിനു ചുവപ്പ് കാര്‍ഡ് കണ്ടതോടെ അവര്‍ പത്ത് പേരായി ചുരുങ്ങിയിരുന്നു. പൊരുതി നിന്ന അവര്‍ 83ാം മിനിറ്റില്‍ ഡുംഫ്രിസിലൂടെ സമനില പിടിച്ചു.
ചെക്ക് റിപ്പബ്ലിക്ക് അല്‍ബേനിയയെ 2-0ത്തിനു തകര്‍ത്തു. തോമസ് ചോരി ഇരട്ട ഗോളുകള്‍ നേടി കളിയുടെ ഗതി നിര്‍ണയിച്ചു. 3, 63 മിനിറ്റുകളിലാണ് താരത്തിന്റെ ഗോളുകള്‍ വന്നത്.
തുര്‍ക്കി, യുക്രൈന്‍ ടീമുകള്‍ വിജയം സ്വന്തമാക്കി. മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് ഇരു ടീമുകളും വിജയിച്ചു കയറിയത്. തുര്‍ക്കി മോണ്ടെനെഗ്രോയെ വീഴ്ത്തി. യുക്രൈന്‍ ജോര്‍ജിയേയും പരാജയപ്പെടുത്തി.
സ്ലോവാക്യ- സ്വീഡന്‍, ഐസ്‌ലന്‍ഡ്- വെയ്ല്‍സ് പോരാട്ടങ്ങള്‍ സമനിലയില്‍ പിരിഞ്ഞു. ഇരു മത്സരങ്ങളും 2-2 എന്ന നിലയിലാണ് അവസാനിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക