ഷാര്‍ജ: വനിതാ ടി20 ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ ശ്രീലങ്കക്കെതിരെ ന്യൂസിലന്‍ഡിനു 116 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ലങ്കന്‍ വനിതകള്‍ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സ് കണ്ടെത്തി.
സെമി സാധ്യത നിലനിര്‍ത്താന്‍ കിവികള്‍ക്ക് ജയം അനിവാര്യമാണ്. ടൂര്‍ണമെന്റില്‍ നിന്നു പുറത്തായ ലങ്ക ആശ്വാസ വിജയമാണ് തേടുന്നത്. ലങ്ക ജയിക്കുന്നത് ഇന്ത്യയുടെ സെമി സാധ്യതകളും കൂട്ടും.
ടോസ് നേടി ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 35 റണ്‍സെടുത്ത ക്യാപ്റ്റന്‍ ചമരി അട്ടപ്പട്ടുവാണ് ടീമിന്റെ ടോപ് സ്‌കോറര്‍.
ഹര്‍ഷിത സമരവിക്രമ (18), നിലാക്ഷിക സില്‍വ (പുറത്താകാതെ 14), അമ കഞ്ചാന (പുറത്താകാതെ 10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. കവിഷ ദില്‍ഹരി 10 റണ്‍സെടുത്തു മടങ്ങി.
കിവി നിരയില്‍ ലെയ് കാസ്‌പെരെക്, അമേലിയ കെര്‍ എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ഈഡന്‍ കാര്‍സന്‍ ഒരു വിക്കറ്റെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക