ഷാര്‍ജ: വനിതാ ടി20 ലോകകപ്പില്‍ അയല്‍ക്കാരായ സ്‌കോട്‌ലന്‍ഡിനെതിരെ ഇംഗ്ലണ്ടിനു 110 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത സ്‌കോട്‌ലന്‍ഡ് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സാണ് കണ്ടെത്തിയത്. ജയിച്ചാല്‍ ഇംഗ്ലണ്ടിനു സെമി ഉറപ്പിക്കാം.
33 റണ്‍സെടുത്ത ക്യാപ്റ്റന്‍ സാറ ബ്രെയ്‌സാണ് സ്‌കോട്ടിഷ് നിരയില്‍ തിളങ്ങിയത്. ഓപ്പണര്‍ സാറ ബ്രെയ്‌സ് 27 റണ്‍സും കണ്ടെത്തി.
സസ്‌കിയ ഹോര്‍ലി (13), അയ്ല്‍സ ലിസ്റ്റര്‍ (11), മെഗാന്‍ മക്ക് കോള്‍ (പുറത്താകാതെ 10 റണ്‍സ്) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. മറ്റാരും തിളങ്ങിയില്ല.
ഇംഗ്ലണ്ടിനായി സോഫി എക്ലസ്റ്റോണ്‍ ബൗളിങില്‍ തിളങ്ങി. താരം 4 ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റുകള്‍ വീഴ്ത്തി. നാറ്റ് സീവര്‍, ലോറന്‍ ബെല്‍, ചാര്‍ലി ഡീന്‍, ഡനിയേല ഗിബ്‌സന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക