മുള്‍ട്ടാന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ പാകിസ്ഥാന്‍ ചായയ്ക്ക് പിരിയുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെന്ന നിലയില്‍. ടോസ് നേടി പാകിസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ അസം, സൂപ്പര്‍ പേസര്‍മാരായ ഷഹീന്‍ അഫ്രീദി, നസിം ഷാ എന്നിവരെ ഒഴിവാക്കിയാണ് പാകിസ്ഥാന്‍ ഇറങ്ങിയത്. ബാബറിന്റെ പകരക്കാരനായി എത്തിയ കമ്രാന്‍ ഗുലാം ടെസ്റ്റ് അരങ്ങേറ്റം ഗംഭീരമാക്കി ക്രീസില്‍ തുടരുന്നു.
താരം അര്‍ധ സെഞ്ച്വറിയുമായി ബാറ്റിങ് തുടരുകയാണ്. നിലവില്‍ 75 റണ്‍സുമായി ക്രീസില്‍. നേരത്തെ ഓപ്പണര്‍ സയം അയൂബും അര്‍ധ സെഞ്ച്വറി നേടി പുറത്തായി. താരം 77 റണ്‍സ് കണ്ടെത്തിയാണ് മടങ്ങിയത്.
പാക് തുടക്കം തകര്‍ച്ചയോടെ ആയിരുന്നു. 19 റണ്‍സിനിടെ അവര്‍ക്ക് 2 വിക്കറ്റുകള്‍ നഷ്ടമായി. കഴിഞ്ഞ ടെസ്റ്റില്‍ തിളങ്ങിയ ഓപ്പണര്‍ അബ്ദുല്ല ഷഫീഖ് (7), ക്യാപ്റ്റന്‍ ഷാന്‍ മസൂദ് (3) എന്നിവര്‍ വേഗം തന്നെ മടങ്ങി.
പിന്നീട് മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സയിം അയൂബ്- കമ്രാന്‍ ഗുലാം സഖ്യമാണ് ടീമിനെ മുന്നോട്ടു കൊണ്ടു പോയത്. ഇരുവരും ചേര്‍ന്ന് 149 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്. ഇംഗ്ലണ്ടിനായി ജാക്ക് ലീച് രണ്ട് വിക്കറ്റുകളും മാത്യു പോട്‌സ് ഒരു വിക്കറ്റും സ്വന്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക