50 പോലും ഇല്ല, സ്വന്തം മണ്ണിൽ ബാറ്റിങ് മറന്ന ഇന്ത്യ! 'ടോട്ടല്‍' നാണക്കേട്

ഇത് ആറാം തവണയാണ് ഇന്ത്യ ഹോം ടെസ്റ്റിൽ 100 റൺസിനു മുൻപ് എല്ലാവരും പുറത്താകുന്നത്.
India's lowest totals in Test cricket
രോഹിത് ശര്‍മ ക്ലീന്‍ ബൗള്‍ഡായപ്പോള്‍Shailendra Bhojak

ടെസ്റ്റ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും ചെറിയ ടോട്ടൽ പിറന്നത് ഓസീസ് മണ്ണിൽ. 2020ൽ 36 റൺസിനു ഓൾ ഔട്ടായതാണ് നാണക്കേടിൽ മുന്നിൽ. ഇന്ത്യയുടെ ഏറ്റവും ചെറിയ മൂന്നാമത്തെ ടെസ്റ്റ് ടോട്ടൽ ന്യൂസിലൻഡിനെതിരെ കണ്ടെത്തിയ 46 റൺസ് തന്നെ. 1974ൽ ഇം​ഗ്ലണ്ടിനെതിരെ ഇന്ത്യ 42 റൺസിനു പുറത്തായതാണ് രണ്ടാം സ്ഥാനത്ത്.

1. 37 വർഷം

India's lowest totals in Test cricket
അശ്വിന്‍ പുറത്തായി മടങ്ങുന്നുപിടിഐ

37 വർഷം മുൻപാണ് ഇന്ത്യ ടെസ്റ്റിൽ സ്വന്തം മണ്ണിൽ 100 പോലും കടക്കാതെ എല്ലാവരും പുറത്താകുന്നത്. 1987ൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യ 30.5 ഓവറിൽ 75 റൺസിനു പുറത്തായതാണ് നേരത്തെ ഇന്ത്യ 100 പോലും കടക്കാത്ത ഇന്നിങ്സ്.

2. ചരിത്രത്തില്‍ ആദ്യം

India's lowest totals in Test cricket
ഋഷഭ് പന്ത്പിടിഐ

ഹോം മത്സരത്തിൽ ഇതാദ്യമായി ഇന്ത്യൻ ടോട്ടൽ 50 കടന്നില്ല. ഇന്ത്യൻ മണ്ണിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ ടെസ്റ്റ് ടോട്ടലായും കിവികൾക്കെതിരായ പ്രകടനം മാറി. ഇന്ത്യൻ മണ്ണിലെ ഏറ്റവും ചെറിയ ടോട്ടൽ ഇതുവരെ വിൻഡീസിനെതിരായ 75 റൺസായിരുന്നു.

3. അഞ്ച് ഡക്കുകൾ

India's lowest totals in Test cricket
യശസ്വി ജയ്സ്വാള്‍പിടിഐ

1999ലും ഹോം പോരിൽ ന്യൂസിലൻഡ് ഇന്ത്യയെ 100 കടത്താതെ പിടിച്ചു നിർത്തിയിട്ടുണ്ട്. അന്നും 5 ബാറ്റർമാർ പൂജ്യത്തിനു പുറത്തായി. 83 റൺസിനാണ് ആ പോരാട്ടത്തിൽ ഇന്ത്യ ഓൾ ഔട്ടായത്.

4. 36, 42, 46

India's lowest totals in Test cricket
മാറ്റ് ഹെന്‍‍റിപിടിഐ

ചരിത്രത്തിൽ മൂന്ന് ടെസ്റ്റുകളിലാണ് ഇന്ത്യൻ ടോട്ടൽ 50 കടക്കാതെ ഇരുന്നത്. മൂന്നാം സ്ഥാനത്തേക്ക് ഈ പോരാട്ടം എത്തി. ഹോം, എവേ പോരാട്ടങ്ങളിലായി ഇന്ത്യ 100 എത്തും മുൻപ് എല്ലാവരും കൂടാരം കയറിയ പോരാട്ടങ്ങൾ 27 എണ്ണം.

5. ആറ് ബാറ്റിങ് തകര്‍ച്ചകള്‍

India's lowest totals in Test cricket
വിരാട് കോഹ്ലിപിടിഐ

46- ന്യൂസിലന്‍ഡിനെതിരെ, 75- വെസ്റ്റ് ഇന്‍ഡീസിനെതിരെ, 76- ദക്ഷിണാഫ്രിക്കക്കെതിരെ, 83- ഇംഗ്ലണ്ടിനെതിരെ, 83- ന്യൂസിലന്‍ഡിനെതിരെ, 89- ന്യൂസിലന്‍ഡിനെതിരെ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com