ബംഗളൂരു ചിന്ന സ്വാമി സ്റ്റേഡിയത്തോടുള്ള അഭേദ്യമായ ബന്ധം ഒരിക്കല്‍ കൂടി വ്യക്തമാക്കി ന്യൂസിലന്‍ഡ് താരം രചിന്‍ രവീന്ദ്ര. ബംഗളൂരുവില്‍ കുടുംബ വേരുകളുള്ള താരമാണ് ഇന്ത്യന്‍ വംശജനായ രചിന്‍.
ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ച്വറി നേടി രചിന്‍ രവീന്ദ്ര. താരത്തിന്റെ രണ്ടാം ടെസ്റ്റ് ശതകമാണിത്.
11 ഫോറുകളും 2 സിക്‌സും സഹിതമാണ് താരം സെഞ്ച്വറിയിലെത്തിയത്. ടെസ്റ്റിലെ കന്നി സെഞ്ച്വറി തന്നെ ഇരട്ട ശതകത്തിലെത്തിച്ച താരമാണ് രചിന്‍. 240 റണ്‍സാണ് താരത്തിന്റെ ടെസ്റ്റിലെ മികച്ച സ്‌കോര്‍.
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഒരു ന്യൂസിലന്‍ഡ് താരം ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്നത്. 12 വര്‍ഷം മുന്‍പാണ് ഒരു കിവി താരം അവസാനമായി ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് സെഞ്ച്വറി നേടിയത്.
2012ല്‍ ഇതിഹാസ താരം റോസ് ടെയ്‌ലറാണ് അവസാനമായി ഇന്ത്യയില്‍ ടെസ്റ്റ് ശതകം നേടിയ ന്യൂസിലന്‍ഡ് ബാറ്റര്‍. 113 റണ്‍സാണ് താരം അന്ന് നേടിയത്.
ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ താരത്തിന്റെ രണ്ടാം സെഞ്ച്വറി കൂടിയാണിത്. 2023 ലോകകപ്പില്‍ പാകിസ്ഥാനെതിരെ താരം താരം ഇതേ പിച്ചില്‍ ശതകം അടിച്ചെടുത്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക