ധാക്ക: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പിടിമുറുക്കി ദക്ഷിണാഫ്രിക്ക. ബംഗ്ലാദേശിനെ ഒന്നാം ഇന്നിങ്‌സില്‍ 106 റണ്‍സില്‍ ഒതുക്കിയ പ്രോട്ടീസ് ഒന്നാം ഇന്നിങ്‌സില്‍ 308 റണ്‍സ് നേടി. 202 റണ്‍സിന്റെ നിര്‍ണായക ലീഡ് അവര്‍ സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ബംഗ്ലാദേശ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെന്ന നിലയില്‍. ദക്ഷിണാഫ്രിക്കന്‍ സ്‌കോറിനൊപ്പമെത്താന്‍ ബംഗ്ലാ ടീമിന് ഇനി വേണ്ടത് 101 റണ്‍സ് കൂടി.
38 റണ്‍സമായി ഓപ്പണര്‍ മഹ്മദുല്‍ ഹസന്‍ റോയ്, 31 റണ്‍സുമായി മുഷ്ഫിഖര്‍ റഹീം എന്നിവരാണ് ക്രീസില്‍. ഷദ്മന്‍ ഇസ്ലാം (1), മൊമിനുല്‍ ഹഖ് (0), ക്യാപ്റ്റന്‍ നജ്മല്‍ ഹുസൈന്‍ ഷാന്റോ (23) എന്നിവരാണ് പുറത്തായത്.
ദക്ഷിണാഫ്രിക്കക്കായി കഗിസോ റബാഡ 2 വിക്കറ്റുകളെടുത്തു. കേശവ് മഹാരാജ് ഒരു വിക്കറ്റും സ്വന്തമാക്കി.
നേരത്തെ തുടക്കത്തില്‍ പരുങ്ങിയ ദക്ഷിണാഫ്രിക്ക മധ്യനിരയുടെ കരുത്തിലാണ് തിരിച്ചെത്തിയത്. കെയ്ല്‍ വെരെയ്ന് (114) സെഞ്ച്വറി നേടി.
വിയാന്‍ മള്‍ഡര്‍ അര്‍ധ സെഞ്ച്വറിയുമായി വെരെയ്‌നയെ പിന്തുണച്ചതു പ്രോട്ടീസിനു രക്ഷയായി. വിയാന്‍ മള്‍ഡര്‍ മടങ്ങിയ ശേഷം വാലറ്റത്ത് ഡാന്‍ പിഡറ്റ് 32 റണ്‍സെടുത്ത് വെരെയ്‌നയ്‌ക്കൊപ്പം പൊരുതിയതോടെയാണ് അവരുടെ സ്‌കോര്‍ 300 കടന്നത്.
ർബംഗ്ലാദേശിനായി തയ്ജുല്‍ ഇസ്ലാം 5 വിക്കറ്റുകള്‍ വീഴ്ത്തി. ഹസന്‍ മഹ്മുദ് 3 വിക്കറ്റുകളും മെഹ്ദി ഹസന്‍ 2 വിക്കറ്റുകളും നേടി.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനു ദക്ഷിണാഫ്രിക്കന്‍ പേസ്- സ്പിന്‍ ആക്രമണങ്ങളെ കാര്യമായി ചെറുക്കാനായില്ല. ഓപ്പണര്‍ മുഹമ്മദ് ഹസന്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് സ്‌കോര്‍ 100 കടത്തിയത്. താരം 30 റണ്‍സെടുത്തു ടോപ് സ്‌കോററായി.
ദക്ഷിണാഫ്രിക്കന്‍ നിരയില്‍ റബാഡ, മള്‍ഡര്‍, കേശവ് മഹാരാജ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ നേടി. ശേഷിച്ച ഒരു വിക്കറ്റ് ഡാന്‍ പിഡറ്റിനാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക