പുനെ: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും മുന്‍ നായകന്‍ കെയ്ന്‍ വില്ല്യംസന്‍ ന്യൂസിലന്‍ഡ് ടീമില്‍ ഉണ്ടാകില്ല. കാലിനേറ്റ പരിക്കിനെ തുടര്‍ന്നു താരത്തിനു ആദ്യ ടെസ്റ്റ് നഷ്ടമായിരുന്നു. രണ്ടാം പോരാട്ടത്തില്‍ തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പരിക്ക് പൂര്‍ണമായി മാറാത്തത് തിരിച്ചടിയായി.
വില്ല്യംസന്റെ അഭാവത്തിലും ആദ്യ ടെസ്റ്റില്‍ കിവികള്‍ ജയം സ്വന്തമാക്കിയിരുന്നു. 36 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അവര്‍ ഇന്ത്യന്‍ മണ്ണില്‍ ഒരു ടെസ്റ്റ് പോരാട്ടം വിജയിച്ചത്. 8 വിക്കറ്റ് ജയമാണ് കിവികള്‍ കൊണ്ടാടിയത്.
ഈ മാസം 24 മുതല്‍ പുനെയിലാണ് രണ്ടാം ടെസ്റ്റ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര നേടാനുള്ള ഒരുക്കത്തിലാണ് കിവികള്‍. ഇന്ത്യ പരമ്പരയിലേക്ക് മടങ്ങിയെത്താനുള്ള ശ്രമത്തിലും. മുംബൈയില്‍ നടക്കുന്ന മൂന്നാം പോരാട്ടത്തില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് നിലവില്‍ വില്ല്യംസന്‍.
ന്യൂസിലന്‍ഡ് ടീം: ടോം ലാതം (ക്യാപ്റ്റന്‍), ടോം ബ്ലന്‍ഡല്‍, മാര്‍ക് ചാപ്മാന്‍, ഡെവോണ്‍ കോണ്‍വെ, ജേക്കബ് ഡഫി, മാറ്റ് ഹെന്റി, ഡാരില്‍ മിച്ചല്‍, വില്‍ ഒറൂര്‍ക്, അജാസ് പട്ടേല്‍, ഗ്ലെന്‍ ഫിലിപ്‌സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി, കെയ്ന്‍ വില്ല്യംസന്‍, വില്‍ യങ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക