പ്രചോദിപ്പിക്കും കരിയര്‍, വനിതാ ഇതിഹാസം; മുന്‍ ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ റാണി രാംപാല്‍ വിരമിച്ചു

29ാം വയസില്‍ 16 വര്‍ഷം നീണ്ട കരിയര്‍ അവസാനിപ്പിച്ചു, ഇനി പരിശീലക റോളില്‍
റാണി രാംപാല്‍
റാണി രാംപാല്‍ഫെയ്സ്ബുക്ക്
Updated on: 
1 min read

ചണ്ഡീഗഢ്: മുന്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്യാപ്റ്റനും ഇതിഹാസവുമായ റാണി രാംപാല്‍ പ്രൊഫഷണല്‍ ഹോക്കി കരിയറിന് വിരാമമിട്ടു. 29ാം വയസിലാണ് താരത്തിന്റെ വിരമിക്കല്‍.

16 വര്‍ഷം നീണ്ട സമ്മോഹനമായ കരിയറാണ് താരത്തിന്റേത്. 14ാം വയസില്‍ ഇന്ത്യക്കായി വനിതാ ലോകകപ്പ് പോരില്‍ ഇറങ്ങി റെക്കോര്‍ഡിട്ട താരമാണ് റാണി. ഇന്ത്യന്‍ വനിതാ ഹോക്കിയുടെ സമീപ കാല വളര്‍ച്ചയില്‍ നിര്‍ണായക പങ്കും താരത്തിനുണ്ട്. 2021ലെ ടോക്യോ ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ നാലാം സ്ഥാനത്ത് ഇന്ത്യന്‍ ടീം എത്തുമ്പോഴും താരം ശ്രദ്ധേയ പ്രകടനവുമായി മുന്നിലുണ്ടായിരുന്നു.

ഇന്ത്യക്കായി 254 മത്സരങ്ങളില്‍ നിന്നു 205 ഗോളുകള്‍ നേടി. ഹരിയാനയില്‍ ജനിച്ച റാണിയുടെ പിതാവ് ഒരു ഉന്തുവണ്ടിക്കാരനായിരുന്നു. താരം വിപരീത ജീവിത സാഹചര്യങ്ങളോടു പൊരുതിയാണ് ചെറിയ പ്രായത്തില്‍ തന്നെ ചരിത്രമെഴുതി ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞത്. പിന്നീട് വന്ന പല വനിതാ തരങ്ങള്‍ക്കും റാണിയുടെ യാത്ര പ്രചോദനാത്മകമായിരുന്നു.

മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന, അര്‍ജുന അവാര്‍ഡ്, പത്മശ്രീ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം താരത്തെ ആദരിച്ചിട്ടുണ്ട്. സമീപ കാലത്ത് താരത്തെ ഇന്ത്യന്‍ സബ് ജൂനിയര്‍ ദേശീയ ടീമിന്റെ പരിശീലകയായി നിയമിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER