മസ്‌കറ്റ്: എമര്‍ജിങ് ഏഷ്യാകപ്പ് ടി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമിഫൈനല്‍ മത്സരങ്ങള്‍ ഇന്ന് നടക്കും. ആദ്യ സെമിയില്‍ നിലവിലെ ചാംപ്യന്മാരായ പാകിസ്ഥാന്‍ എ ടീം ശ്രീലങ്കന്‍ ടീമിനെ നേരിടും. ഉച്ചയ്ക്ക് 2.30 നാണ് മത്സരം. രണ്ടാം സെമിയില്‍ ഇന്ത്യന്‍ എ ടീം അഫ്ഗാനിസ്ഥാന്‍ എ ടീമിനെയും നേരിടും.
ഇന്ത്യ-അഫ്ഗാന്‍ മത്സരം വൈകീട്ട് ഏഴിനാണ് ആരംഭിക്കുക. ഇന്ത്യന്‍ താരം തിലക് വര്‍മ്മയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ എ ടീം കളിക്കുന്നത്. കളിച്ച മൂന്നു മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ എ സെമിയില്‍ കടന്നത്. ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ എ ടീമിനെ ഇന്ത്യ ഏഴു റണ്‍സിന് തോല്‍പ്പിച്ചു.
രണ്ടാം മത്സരത്തില്‍ യുഎഇയെ ഏഴു വിക്കറ്റിനും പരാജയപ്പെടുത്തി. ഓപ്പണര്‍ അഭിഷേക് ശര്‍മ്മ 20 പന്തില്‍ നേടിയ വെടിക്കെട്ട് അര്‍ധസെഞ്ച്വറിയാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്. മൂന്നാമത്തെ മത്സരത്തില്‍ ഒമാനെ ആറു വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. ഇന്ത്യയ്ക്കു വേണ്ടി ആയുഷ് ബദോനി 21 പന്തില്‍ അര്‍ധസെഞ്ച്വറി നേടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക