ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കായി ടീമിനെ പ്രഖ്യാപിച്ച് സൗത്ത് ആഫ്രിക്ക. എയ്ഡന്‍ മര്‍ക്രമാണ് 11 അംഗ ടീമിനെ നയിക്കുന്നത്. നാല് മത്സരങ്ങളടങ്ങുന്ന പരമ്പര നവംബര്‍ എട്ടിനാണ് ആരംഭിക്കുന്നത്. മര്‍ക്രം നായകനാകുന്ന ടീമില്‍ ഹെന്റിച്ച് ക്ലാസണ്‍, റീസ ഹെന്‍ഡ്രിക്‌സ്, ഡേവിഡ് മില്ലര്‍ എന്നിവരടങ്ങുന്ന പരിചയ സമ്പന്നരായ ബാറ്റര്‍മാരുണ്ട്. കേശവ് മഹാരാജാണ് സ്പിന്‍ നിരയെ നയിക്കുന്നത്. മാക്രോ ജാന്‍സണ്‍, ഒട്ട്നീല്‍ ബാര്‍ട്ട്മാന്‍, ജെറാള്‍ഡ് കോട്‌സെ എന്നിവരടങ്ങുന്നതാണ് പേസ് നിര.
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കന്നി സെഞ്ച്വറിയോടെ തിളങ്ങിയ സ്റ്റബ്‌സും ടീമിലുണ്ട്. കസിഗോ റബാഡ ടീമില്‍ ഇല്ല. യുവതാരവും ഓള്‍റൗണ്ടറായ മിഹാലി എംപോങ്‌വാന ടീമില്‍ ഇടം പിടിച്ചു. മറ്റൊരു ഓള്‍റൗണ്ടറായ ആന്‍ഡിലെ സിമെലനെ, ലൂത്തോ സിപാംല എന്നിവരും ടീമിലുണ്ട്.
സൗത്ത് ആഫ്രിക്ക ടി20 ടീം: എയ്ഡന്‍ മര്‍ക്രം (ക്യാപ്റ്റന്‍), ഒട്ട്നീല്‍ ബാര്‍ട്ട്മാന്‍, ജെറാള്‍ഡ് കോറ്റ്സി, ഡൊണോവന്‍ ഫെരേര, റീസ ഹെന്‍ഡ്റിക്സ്, മാര്‍ക്കോ ജാന്‍സെന്‍, ഹെന്റിച്ച് ക്ലാസെന്‍, പാട്രിക് ക്രൂഗര്‍, കേശവ് മഹാരാജ്, ഡേവിഡ് മില്ലര്‍, ഖാബ പീറ്റര്‍, മിഹാലി എംപോങ്‌വാന, റെയാന്‍ റിക്കിള്‍ട്ടണ്‍, ആന്‍ഡിലെ സിമെലനെ, ലൂത്തോ സിപാംല, ട്രിസ്റ്റന്‍ സ്റ്റബ്സ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക