രോഹന്‍ കുന്നുമ്മലിന്റെ കിടിലന്‍ സെഞ്ച്വറി; ട്രിവാന്‍ഡ്രത്തെ വീഴ്ത്തി കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് സെമിയില്‍

കേരള ക്രിക്കറ്റ് ലീഗില്‍ കാലിക്കറ്റിനു 4 വിക്കറ്റ് ജയം
close win for the Calicut Globstars
രോഹന്‍ കുന്നുമ്മലും സല്‍മാന്‍ നിസാറും ബാറ്റിങിനിടെഎക്സ്
Published on
Updated on

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ സെമിയുറപ്പിച്ച് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്. ട്രിവാന്‍ഡ്രം റോയല്‍സിനെ വീഴ്ത്തിയാണ് ടീം അവസാന നാലിലേക്ക് മുന്നേറിയത്. ആദ്യം ബാറ്റ് ചെയ്ത ട്രിവാന്‍ഡ്രം നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തു. കാലിക്കറ്റ് 19.4 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്താണ് കാലിക്കറ്റ് വിജയിച്ചത്. 4 വിക്കറ്റിനാണ് ജയം.

കേരള ക്രിക്കറ്റ് ലീഗിലെ മൂന്നാം സെഞ്ച്വറി സ്വന്തം പേരിലെഴുതി ചേര്‍ത്ത് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റിനെ മുന്നില്‍ നിന്നു നയിച്ചു.

58 പന്തുകള്‍ നേരിട്ട് 6 സിക്‌സും 9 ഫോറുകള്‍ സഹിതം താരം 103 റണ്‍സടിച്ചു. സല്‍മാന്‍ നിസാറാണ് തിളങ്ങിയ മറ്റൊരു താരം. 30 പന്തില്‍ താരം 34 റണ്‍സെടുത്തു. ഒമര്‍ അബുബക്കര്‍ 14 പന്തില്‍ 19 റണ്‍സും സ്വന്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ട്രിവാന്‍ഡ്രത്തിനായി വിനോദ് കുമാര്‍ 4 വിക്കറ്റുകള്‍ വീഴ്ത്തി. എന്നാല്‍ കാലിക്കറ്റിന്റെ വിജയം തടയാന്‍ താരത്തിനുമായില്ല.

ആദ്യം ബാറ്റ് ചെയ്ത ട്രിവാന്‍ഡ്രത്തിനായി ഗോവിന്ദ് പൈ 54 പന്തില്‍ 79 റണ്‍സെടുത്തു. 9 ഫോറും 2 സിക്‌സും സഹിതമായിരുന്നു ബാറ്റിങ്. റിയ ബഷീറും അര്‍ധ സെഞ്ച്വറി നേടി. താരം 47 പന്തില്‍ 5 ഫോറും 2 സിക്‌സും സഹിതം 64 റണ്‍സ് വാരി.

close win for the Calicut Globstars
ഒരു സിക്സ് മേൽക്കൂരയിൽ, മറ്റൊന്ന് ​ഗാലറിക്ക് പുറത്ത്; സഞ്ജുവിന്റെ 'ഓണം സ്പെഷ'ലെന്ന് രാജസ്ഥാൻ (വിഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com