പട്‌ന: രാഷ്ട്രീയക്കാരനാകും മുന്‍പുള്ള തന്റെ ക്രിക്കറ്റ് ജീവിതത്തെ കുറിച്ചു ആരും ഒന്നും പറയുന്നില്ലെന്നു നിരാശപ്പെട്ട് ആര്‍ജെഡി യുവ നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വ യാദവ്.
വിരാട് കോഹ്‌ലി തന്റെ ക്യാപ്റ്റന്‍സിയില്‍ കളിച്ച താരമാണെന്നും നിലവിലെ ഇന്ത്യന്‍ ടീമിലെ പല താരങ്ങളും തനിക്കൊപ്പം കളിച്ച സഹ താരങ്ങളാണെന്നും തേജസ്വി പറയുന്നു. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് തേജസ്വി കുറച്ചു കാലം മാത്രം നീണ്ട തന്റെ ക്രിക്കറ്റ് ജീവിതത്തെ കുറിച്ച് പറഞ്ഞത്.
'ഞാനൊരു ക്രിക്കറ്റ് താരമായിരുന്നു. എന്നാല്‍ ആരും അതേക്കുറിച്ചു പറയുന്നു പോലുമില്ല. വിരാട് കോഹ്‌ലി എന്റെ ക്യാപ്റ്റന്‍സിക്കു കീഴില്‍ കളിച്ച താരമാണ്. ആരെങ്കിലും എപ്പോഴെങ്കിലും അക്കാര്യം പറഞ്ഞിട്ടുണ്ടോ. അതെന്താണ് അങ്ങനെ.'
'പ്രൊഫഷണലായി കളിച്ചിരുന്ന കാലത്ത് ഞാന്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. ഇപ്പോള്‍ ടീമില്‍ കളിക്കുന്ന പല താരങ്ങളും എന്റെ സഹ താരങ്ങളായി കളിച്ചവരാണ്. ലിഗ്മെന്റുകള്‍ക്കേറ്റ പരിക്കാണ് ക്രിക്കറ്റ് കരിയര്‍ നിര്‍ത്താന്‍ ഇടയാക്കിയത്'- താരം വ്യക്തമാക്കി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എന്നാല്‍ അഭിമുഖം വന്നതിനു പിന്നാലെ തേജസ്വിയെ ട്രോളി ആരാധകരും എത്തി. തേജസ്വി പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്നും അദ്ദേഹം ഡ്രീം ഇലവന്‍ ക്രിക്കറ്റിനെക്കുറിച്ചാണ് പറഞ്ഞതെന്നും ഒരാള്‍ ട്രോളി.
അദ്ദേഹം മുന്‍പ് ഡല്‍ഹി ക്യാപിറ്റല്‍സ് ടീമില്‍ അംഗമായിരുന്നു. ഡല്‍ഹി ടീം ഇതുവരെ ഒരു കപ്പും നേടാത്തതിന്റെ കാരണം ഇപ്പോള്‍ തനിക്കറിയമെന്നുമായിരുന്നു മറ്റൊരു കമന്റ്.
രാഷ്ട്രീയ കുപ്പായം അണിയും മുന്‍പ് ആഭ്യന്തര ക്രിക്കറ്റില്‍ താരം 1 ഫസ്റ്റ് ക്ലാസ് മത്സരവും 2 ലിസ്റ്റ് എ മത്സരങ്ങളും 4 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
2009ല്‍ ഝാര്‍ഖണ്ഡിനായാണ് താരം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ ആരംഭിച്ചത്. സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി പോരാട്ടങ്ങള്‍ കളിച്ചിട്ടുണ്ട്. 2013ല്‍ കരിയര്‍ അവസാനിച്ചു. ഐപിഎല്ലില്‍ 2008ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (ഇപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ്) ടീമിലുണ്ടായിരുന്നു. എന്നാല്‍ ഒരു മത്സരവും കളിച്ചില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക