'ഞാന്‍ രാമ ഭക്തന്‍, അതെന്റെ പ്രിയ ഗാനം'- ഗ്രൗണ്ടില്‍ ഇറങ്ങുമ്പോള്‍ 'റാം സിയ റാം' മുഴങ്ങുന്നതില്‍ കേശവ് മഹാരാജ് (വീഡിയോ)

രണ്ടാം ടെസ്റ്റില്‍ കേശവ് മഹാരാജ് ബാറ്റിങിന് ഇറങ്ങിയപ്പോഴും പിന്നണിയില്‍ ഈ ഗാനം മുഴങ്ങി
കേശവ് മഹാരാജ്/ ഫെയ്സ്ബുക്ക്
കേശവ് മഹാരാജ്/ ഫെയ്സ്ബുക്ക്
Updated on
1 min read

കേപ് ടൗണ്‍: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് മത്സരങ്ങള്‍ക്കിടെ ശ്രദ്ധേയമായ കാര്യം ദക്ഷിണാഫ്രിക്കന്‍ താരം കേശവ് മഹാരാജ് ഗ്രൗണ്ടില്‍ ഇറങ്ങുമ്പോള്‍ ഗാലറിയില്‍ മുഴങ്ങുന്ന റാം സിയ റാം എന്ന ഗാനമായിരുന്നു. ഇക്കാര്യം ഇന്ത്യന്‍ താരം രാഹുല്‍ എടുത്തു ചോദിക്കുന്നതും സ്റ്റംപ് മൈക്കിലൂടെ ആരാധകര്‍ കേട്ടിരുന്നു. ഈ ഗാനം തന്നെ സംബന്ധിച്ച് വളരെ പ്രിയപ്പെട്ടതാണെന്നു വ്യക്തമാക്കുകയാണ് കേശവ് മഹാരാജ്. 

'ഞാനൊരു ഹനുമാന്‍, രാമ ഭക്തനാണ്. അതിനാല്‍ എന്നെ സംബന്ധിച്ച് ഈ ഗാനം എന്റെ പ്രവേശന ഗാനമാണ്. അത്രയും പ്രിയപ്പെട്ട പാട്ടുകളില്‍ ഒന്ന്.' 

രണ്ടാം ടെസ്റ്റില്‍ കേശവ് മഹാരാജ് ബാറ്റിങിന് ഇറങ്ങിയപ്പോഴും പിന്നണിയില്‍ ഈ ഗാനം മുഴങ്ങി. അപ്പോള്‍ ഗ്രൗണ്ടില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന വിരാട് കോഹ്‌ലി രാമനെ പോലെ വില്ലു കുലച്ച് അമ്പ് തൊടുക്കുന്നതായുള്ള ആക്ഷന്‍ കാണിച്ചതും ശ്രദ്ധേയമായിരുന്നു. 

ടെസ്റ്റ് പരമ്പര 1-1നു സമനിലയില്‍ അവസാനിച്ചിരുന്നു. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര നേട്ടത്തിനായി ഇന്ത്യയുടെ കാത്തിരിപ്പ് തുടരുകയാണ്. 

ഇന്ത്യ എല്ലായ്‌പ്പോഴും വലിയ വെല്ലുവിളിയായി നില്‍ക്കുന്ന എതിരാളികളാണെന്നു കേശവ് പറയുന്നു. മികച്ച എതിരാളികളോടു കളിക്കുമ്പോഴാണ് ഒരു താരമെന്ന നിലയില്‍ സ്വയം നവീകരിക്കപ്പെടുകയെന്നും പരമ്പര ആവേശകരമായിരുന്നുവെന്നും കേശവ് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com