'കടുത്ത നിരാശയില്‍ സംഭവിച്ചതാണ്'- ഗില്ലിനോടുള്ള പൊട്ടിത്തെറിയില്‍ രോഹിത്

ഗില്ലുമായുണ്ടായ ഉരസലില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് രോഹിത്
നിരാശയോടെ മടങ്ങുന്ന രോഹിത്/ പിടിഐ
നിരാശയോടെ മടങ്ങുന്ന രോഹിത്/ പിടിഐ

മൊഹാലി: അഫ്ഗാനെതിരായ ആദ്യ പോരാട്ടം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ഇടവേളയ്ക്ക് ശേഷമുള്ള ഇന്ത്യന്‍ ടി20 ടീമിലേക്കുള്ള തിരിച്ചു വരവ് കൂടിയായിരുന്നു. പക്ഷേ രണ്ട് പന്തില്‍ പൂജ്യത്തിനു രോഹിത് പുറത്തായി. ശുഭ്മാന്‍ ഗില്ലുമായുണ്ടായ ആശയക്കുഴപ്പമാണ് ക്യാപ്റ്റന്റെ പുറത്താകലിലേക്ക് നയിച്ചത്. ഗില്ലിനോടു ചൂടായാണ് താരം മടങ്ങിയത്. 

ഗില്ലുമായുണ്ടായ ഉരസലില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് രോഹിത്. കടുത്ത നിരാശ ബാധിക്കുമ്പോള്‍ ഇത്തരം പ്രതികണങ്ങള്‍ സ്വാഭാവികമായിരിക്കുമെന്നു രോഹിത് പറയുന്നു. 

'റണ്ണൗട്ടായി പുറത്താകുക എന്നത് നിരാശയുണ്ടാക്കുന്നതാണ്. ക്രീസില്‍ ഉറച്ചു നില്‍ക്കാനും ടീമിനായി റണ്‍സ് സ്‌കോര്‍ ചെയ്യണമെന്നു ആഗ്രഹിച്ചും നില്‍ക്കുമ്പോള്‍ റണ്ണൗട്ടായി മടങ്ങുന്നത് കടുത്ത ഇച്ഛാഭംഗം ഉണ്ടാക്കും. എല്ലായ്‌പ്പോഴും കാര്യങ്ങള്‍ നമ്മുടെ വഴിക്ക് വരില്ല. അത്തരമൊരു സന്ദര്‍ഭമായിരുന്നു അത്.' 

'കളി ജയിച്ചു എന്നതാണ് ഇതില്‍ ഏറ്റവും പ്രധാന കാര്യം. നിരാശനായി ഞാന്‍ മടങ്ങിയെങ്കിലും ഗില്‍ അവിടെ തുടരണമെന്നു എനിക്ക് ആഗ്രഹമുണ്ടായിരുന്നു. മികച്ച ഇന്നിങ്‌സിലേക്ക് പോകുകയായിരുന്നു ഗില്‍. പക്ഷേ അതിനിടെ നിര്‍ഭാഗ്യം കൊണ്ടാണ് ഗില്‍ പുറത്തായത്'- രോഹിത് വ്യക്തമാക്കി. 

ശുഭ്മാന്‍ ഗില്ലുമായുണ്ടായ ആശയക്കുഴപ്പത്തിനിടെ ഇന്നിങ്‌സിന്റെ രണ്ടാം പന്തില്‍ തന്നെ രോഹിത് റണ്ണൗട്ടായി മടങ്ങുകയായിരുന്നു. പുറത്തായതിന്റെ നിരാശയില്‍ ക്യാപ്റ്റന്‍ പരസ്യമായി തന്നെ ഗില്ലിനോടു കയര്‍ത്തു. ഇതു പക്ഷേ വലിയ പ്രതിഷേധത്തിനു ഇടയാക്കി. ക്യാപ്റ്റനെ വിമര്‍ശിച്ച് ആരാധകര്‍ രംഗത്തെത്തി.

ക്യാപ്റ്റന്റെ പെരുമാറ്റം അതിരുവിട്ടെന്നു ആരാധകര്‍ ചൂണ്ടിക്കാട്ടി. സ്വന്തം അബദ്ധത്തില്‍ പുറത്തായ രോഹിത് സഹ താരമായ ശുഭ്മാന്‍ ഗില്ലിനെയാണ് തെറി വിളിക്കുന്നതെന്നു ആരാധകര്‍ ആരോപിച്ചിരുന്നു. രോഹിതിന്റെ ക്യാപ്റ്റന്‍സിക്കു കീഴില്‍ യുവ താരങ്ങളുടെ സ്ഥിതി വലിയ കുഴപ്പത്തിലാണെന്നു വരെ ആരാധകര്‍ വിമര്‍ശിച്ചു. പിന്നാലെയാണ് വിശദീകരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com