
ബംഗളൂരു: മുംബൈ ഇന്ത്യന്‍സിനെ അവരുടെ ഹോം മൈതാനമായ വാംഖഡെ സ്‌റ്റേഡിയത്തില്‍ വീഴ്ത്തിയതിനു പിന്നാലെ ഐപിഎല്ലില്‍ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. ഐപിഎല്ലിലെ കരുത്തുറ്റ ടീമുകളായ മുംബൈ, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകളെ അവരുടെ തട്ടകത്തില്‍ കയറി വീഴ്ത്തിയ ടീമെന്ന അപൂര്‍വ നേട്ടമാണ് ആര്‍സിബി സ്വന്തമാക്കിയത്.
കൊല്‍ക്കത്തയെ അവരുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സിലും ചെന്നൈയെ അവരുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്കില്‍ കയറിയും ഇത്തവണ ആര്‍സിബി വീഴ്ത്തി. ഇതോടെയാണ് അപൂര്‍വ നേട്ടം അവര്‍ സ്വന്തമാക്കിയത്. നേരത്തെ 2012ല്‍ പഞ്ചാബ് കിങ്‌സ് (കിങ്‌സ് ഇലവന്‍ പഞ്ചാബ്) ഈ നേട്ടത്തിലെത്തിയിരുന്നു.
പത്ത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആര്‍സിബി വാംഖഡെയില്‍ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തിയത്. 12 റണ്‍സിനാണ് ടീം വിജയം സ്വന്തമാക്കിയത്. ബംഗളൂരു മുന്നോട്ടുവെച്ച 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്ക് 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
ജസ്പ്രിത് ബുംറയുടെ തിരിച്ചു വരവ് വിചാരിച്ച പോലെ ക്ലിക്കായില്ല. സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്ലി, ക്യാപ്റ്റന്‍ രജത് പടിദാര്‍ എന്നിവരുടെ കിടിലന്‍ അര്‍ധ സെഞ്ച്വറിയും ജിതേഷ് ശര്‍മ, ദേവ്ദത്ത് പടിക്കല്‍ എന്നിവര്‍ വെടിക്കെട്ട് ബാറ്റിങും ആര്‍സിബിക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക