
ബംഗളൂരു: കരിയറില്‍ നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമായുള്ള താരമാണ് വിരാട് കോഹ്‌ലി. ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു കളിക്കാനിറങ്ങുമ്പോള്‍ ഒരു അപൂര്‍വ റെക്കോര്‍ഡ് കോഹ്‌ലിയെ കാത്തിരിക്കുന്നു.
ടി20 ഫോര്‍മാറ്റില്‍ 100 അര്‍ധ സെഞ്ച്വറികള്‍ എന്ന നേട്ടമാണ് കോഹ്‌ലിയെ കാത്തിരിക്കുന്നത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി കോഹ്‌ലി മാറും. ഈ റെക്കോര്‍ഡിലെത്തുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും കോഹ്‌ലിക്ക് സ്വന്തമാകും.
മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണറും ഇതിഹാസ താരവുമായി ഡേവിഡ് വാര്‍ണറാണ് 100 അര്‍ധ സെഞ്ച്വറികള്‍ ടി20 ഫോര്‍മാറ്റില്‍ നേടിയ ഏക താരം. വാര്‍ണര്‍ക്ക് 108 അര്‍ധ സെഞ്ച്വറികള്‍ ടി20യിലുണ്ട്.
മൂന്നില്‍ മൂന്ന് മത്സരങ്ങളും ജയിച്ച് സീസണില്‍ അപരാജിതരായി നില്‍ക്കുന്ന ഏക ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. അവര്‍ പോയിന്റ് പട്ടികയില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ്. നാല് കളികളില്‍ മൂന്ന് ജയവുമായി ആര്‍സിബി മൂന്നാം സ്ഥാനത്തു നില്‍ക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക