
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ കിരീടം നിലനിര്‍ത്തി മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ്. അധിക സമയത്തേക്ക് നീണ്ട പോരാട്ടത്തില്‍ ബംഗളൂരു എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് മോഹന്‍ ബഗാന്‍ കിരീടം നിലനിര്‍ത്തിയത്.
നേരത്തെ ലീഗ് വിന്നേഴ്സ് ഷീൽഡ് മോഹൻ ബഗാൻ നേടിയിരുന്നു. ഇതോടെ ഒറ്റ സീസണിൽ വിന്നേഴ്സ് ഷീൽഡും കപ്പും സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ ടീമായി മോഹൻ ബഗാനൻ മാറി.
കളി തുടങ്ങി ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. രണ്ടാം പകുതി തുടങ്ങി 49ാം മിനിറ്റില്‍ ആല്‍ബര്‍ട്ടോ റോഡ്രിഗസിന്റെ ഓണ്‍ ഗോളില്‍ ബംഗളൂരുവാണ് ലീഡെടുത്തത്.
72ാം മിനിറ്റില്‍ മോഹന്‍ ബഗാന്‍ സമനില പിടിച്ചു. ജാസന്‍ കമ്മിങ്‌സ് പെനാല്‍റ്റിയിലൂടെ ടീമിനു സമനില സമ്മാനിക്കുകയായിരുന്നു. നിശ്ചിത സമയത്ത് 1-1നു സമനിലയില്‍ പിരിഞ്ഞതോടെ കിരീട നിര്‍ണയം അധിക സമയത്തേക്ക്.
അധിക സമയത്തിന്റെ തുടക്കത്തില്‍ തന്നെ മോഹന്‍ ബഗാന്‍ രണ്ടാം ഗോള്‍ നേടി മുന്നിലെത്തി. ജാമി മക്‌ലാരനാണ് ടീമിന്റെ വിജയ ഗോള്‍ വലയിലാക്കിയത്. കിട്ടിയ ലീഡ് പിന്നീട് കൈവിടാതെ ബംഗളൂരുവിനെ സമര്‍ഥമായി പ്രതിരോധിച്ച് മോഹന്‍ ബഗാന്‍ കിരീട നേട്ടം ആവര്‍ത്തിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക