ദീപക് ചഹറിനെ ബാറ്റെടുത്ത് തല്ലാനോടിച്ച് ധോനി! (വിഡിയോ)

ഇന്ന് മുംബൈ ഇന്ത്യന്‍സ്- ചെന്നൈ സൂപ്പര്‍ കിങ്‌സ് പോരാട്ടം
MS Dhoni Chases Mumbai Indians Star With Bat In Hand
ദീപക് ചഹറും ധോനിയുംവിഡിയോ സ്ക്രീൻ ഷോട്ട്
Updated on
1 min read

മുംബൈ: ഇന്ന് മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടാനിറങ്ങുകയാണ്. ഇരു ടീമുകളുടേയും മത്സരത്തിനു മുന്നോടിയായുള്ള പരിശീലന സമയത്തെ ഒരു രസകരമായ വിഡിയോ അതിനിടെ വൈറലായി. മുന്‍ ചെന്നൈ താരവും നിലവില്‍ മുംബൈ ഇന്ത്യന്‍സ് താരവുമായ ദീപക് ചഹറിനെ ബാറ്റുമായി തല്ലാനോടിക്കുന്ന ചെന്നൈ നായകന്‍ ധോനിയുടെ വിഡിയോയാണ് വൈറലായത്.

ധോനി ബാറ്റിങ് പരിശീലനം നടത്തുന്ന സ്ഥലത്തേക്ക് ചഹര്‍ കടന്നു വരികയായിരുന്നു. തന്റെ മുന്‍ നായകനോട് താരം എന്തോ തമാശ പറയുന്നും ഇതുകേട്ടതിനു പിന്നാലെ നെറ്റില്‍ ചാരി വച്ചിരുന്ന ബാറ്റെടുത്ത് താരം തല്ലാനെന്ന ഭാവത്തില്‍ ചഹറിനരികിലേക്ക് പെട്ടെന്നു ഓടിയെത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. പിന്നീട് ഇരുവരും സംഭാഷണം നടത്തുന്നതുമാണ് വിഡിയോ.

ചെന്നൈ കഴിഞ്ഞ കളി ജയിച്ച് മികവിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. പക്ഷേ പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്താണ്. ഇന്ന് ജയിച്ചാല്‍ അവസാന സ്ഥാനത്തു നിന്നു മോചനം കിട്ടും.

മുംബൈ തിരിച്ചു വരവിന്റെ പാതയിലാണ്. തുടരെ രണ്ട് ജയങ്ങള്‍ സ്വന്തമാക്കിയാണ് മുംബൈ നില്‍ക്കുന്നത്. പോയിന്റ് പട്ടികയില്‍ അവര്‍ ഏഴാം സ്ഥാനത്താണ്.

ഈ സീസണിലെ ചെന്നൈക്കെതിരായ ആദ്യ പോരില്‍ മുംബൈ ജയം പിടിച്ചിരുന്നു. അന്ന് ഋതുരാജ് ഗെയ്ക്‌വാദായിരുന്നു ക്യാപ്റ്റന്‍. എന്നാല്‍ പരിക്കേറ്റ് താരം പുറത്തായതോടെ ധോനി തന്നെ നായക സ്ഥാനം വീണ്ടും ഏറ്റെടുത്തു. കഴിഞ്ഞ കളിയില്‍ പഴയ ഫിനിഷിങ് റോള്‍ ധോനി ഏറ്റെടുത്തു ടീമിനെ ജയത്തിലെത്തിച്ചിരുന്നു. നീണ്ട കാലത്തിനു ശേഷം ധോനി കളിയിലെ താരവുമായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com